നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ പൊളിറ്റിക്കല്‍ ഡ്രാമ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി
നിവിന്‍ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. കേരളത്തിൽ ചർച്ചയായ ചില രാഷ്ട്രീയ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഇത്. കേരളത്തിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി തൊണ്ണൂറോളം ദിവസങ്ങളെടുത്താണ് ചിത്രം പൂർത്തിയായത്. ശ്രീ ഗോകുലം മൂവീസ്, ആർ ഡി ഇലുമിനേഷൻസ് എൽഎൽപി എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ നാളുകളായി മലയാള സിനിമയിൽ കാണാത്ത ഴോണറാണ് പൊളിറ്റിക്കൽ ഡ്രാമ. അടുത്ത വർഷത്തിന്റെ ആദ്യപാദത്തിൽ ചിത്രം തിയറ്ററുകളിലെത്തും. സിനിമാ ജീവിതത്തിന്റെ അന്‍പതാം വർഷത്തിൽ ബാലചന്ദ്ര മേനോൻ അതിശക്തമായ കഥാപാത്രമായി തിരിച്ചെത്തുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.
ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ വൻ താരനിരയാണ് ഉള്ളത്. ഷറഫുദ്ദീന്‍, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, നീതു കൃഷ്ണ, ആൻ അഗസ്റ്റിൻ, സബിത ആനന്ദ്, വിഷ്ണു അഗസ്ത്യ, നിശാന്ത് സാഗർ, ആർജെ വിജിത, സായ് കുമാർ, വൈശാഖ് ശങ്കർ, മേഖ തോമസ്, ചിരാഗ് ജാനി, അനീന, നന്ദിനി ഗോപാലകൃഷ്ണൻ, ചിലമ്പൻ ജോസ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാലായിരത്തോളം ജൂനിയർ ആർട്ടിസ്റ്റുകളെയും ആയിരത്തിലേറെ പോലീസുകാരെയും അണിനിരത്തി ഒക്ടോബറിൽ തിരുവനന്തപുരത്ത് നടത്തിയ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിന്റെ ചിത്രീകരണം വലിയ വാർത്തയായിരുന്നു. ഇത്രയും അധികം ആളുകളെ ഉള്‍പ്പെടുത്തി വലിയ സീക്വന്‍സ് മുമ്പ് മലയാളച്ചിത്രത്തില്‍ അധികം ഉണ്ടായിട്ടില്ല. ആയിരത്തിലേറെ ജൂനിയർ ആർട്ടിസ്റ്റുകളെ അണിനിരത്തിക്കൊണ്ടുള്ള രംഗങ്ങൾ കൊച്ചിയിലും ചിത്രീകരിച്ചിരുന്നു.
ചന്ദ്രു സെൽവരാജ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ വർഗീസ്. ബൈജു ഗോപാലൻ, വി.സി പ്രവീൺ എന്നിവർ സഹനിർമ്മാതാക്കളാവുന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ കൃഷ്ണമൂർത്തി, ദുർഗ ഉണ്ണികൃഷ്ണൻ എന്നിവരാണ്. എഡിറ്റർ മനോജ് സി എസ്, പ്രൊഡക്ഷൻ ഡിസൈനർ ഷാജി നടുവിൽ, പ്രൊഡക്ഷൻ കണ്‍ട്രോളര്‍ അരോമ മോഹൻ, ആർട്ട് ഡയറക്ടർ അജി കുറ്റ്യാനി, മേക്കപ്പ് റോണക്‌സ് സേവ്യർ, കോസ്റ്റ്യൂം സിജി തോമസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷാജി പാടൂർ, അസോസിയേറ്റ് ഡയറക്ടർ സുഗീഷ് എസ് ജി, പിആർഒ സതീഷ് എരിയാളത്ത്, സ്റ്റിൽസ് അമൽ ജെയിംസ്, പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത്. പിആർ & മാർക്കറ്റിംഗ് കണ്ടന്റ് ഫാക്ടറി.



