മോഹന്‍ലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2ന് റിലീസ് ചെയ്യും. 

രുകാലത്ത് സിനിമാ പ്രേമികളുടെ ഹരമായിരുന്ന മേളം തിയറ്റർ ഇന്നുമുതൽ എം ലാല്‍ സിനിപ്ലക്സ്(M LAL Cineplex). നവീകരിച്ച തിയറ്റര്‍ മോഹന്‍ലാല്‍(mohanlal) ഉദ്ഘാടനം ചെയ്തു. ആശിർവാദ് സിനിമാസിന്റെയും മോഹൻലാലിന്റെയും ഉടമസ്ഥതയിലാണ് എം ലാൽ സിനിപ്ളക്‌സ്.

1980കള്‍ മുതല്‍ സജീവമായ മേളം 900 സീറ്റുകളുള്ള തിയറ്ററായിരുന്നു. മധു നായകനായ ‘ആരംഭം’ എന്ന സിനിമയോടെയാണ് പ്രദർശനം ആരംഭിച്ചത്. പട്ടാമ്പിയിലും ഒറ്റപ്പാലത്തും മൾട്ടിപ്ലക്‌സ് തിയറ്ററുകൾ വന്നതോടെ മേളമടക്കം പഴയകാല തിയറ്ററുകൾ പ്രതിസന്ധിയിലായി. മികച്ച ശബ്ദസംവിധാനമാണ് മേളം തിയറ്ററിലുള്ളത്. 2019 ഡിസംബര്‍ 30നാണ് മേളം തിയറ്റര്‍ പ്രദര്‍ശനം നിര്‍ത്തിയത്. 

ഹരിപ്പാട് ലാല്‍ പ്ലക്സ് തിയറ്ററും ആശിര്‍വാദിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലാണ്. നിലവില്‍ കോഴിക്കോട്, തൊടുപുഴ, കടപ്ര, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ ആശിര്‍വാസ് സിനിമാസിന് തിയറ്ററുകളുണ്ട്.

അതേസമയം, മോഹന്‍ലാല്‍ നായകനായ മരക്കാര്‍: അറബിക്കടലിന്റെ സിംഹം ഡിസംബര്‍ 2ന് റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിർമ്മാണം. മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. അര്‍ജുൻ, സുനില്‍ ഷെട്ടി, പ്രഭു, മഞ്‍ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹൻലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഡിസംബര്‍ രണ്ടിനാണ് ചിത്രം തിയറ്ററുകളിൽ എത്തുക. സംവിധായകൻ പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.