മോഹൻലാല്‍ രണ്ടാമത്തെ മികച്ച നടൻ എന്ന് എഴുതിയിരിക്കുന്ന മാസികയുടെ ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

മലയാളത്തിലെ എന്നല്ല, ലോകത്തിലെ തന്നെ മികച്ച അഭിനേതാവായാണ് മോഹൻലാലിനെ വിലയിരുത്തുന്നത്. രണ്ടുതവണ മികച്ച നടനുള്ള ദേശീയ പുരസ്‍കാരം ലഭിച്ച മോഹൻലാലിന് അഭിനയത്തിന് ലഭിച്ച അവാര്‍ഡുകളുടെ എണ്ണം വളരെ വലുതായിരിക്കും. മോഹൻലാലിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ മോഹൻലാലിന്റെ പഴയ ഒരു ഫോട്ടോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. കോളേജില്‍ പഠിക്കുമ്പോള്‍, അഭിനയത്തിന് മോഹൻലാല്‍ സമ്മാനം വാങ്ങിച്ചത് ആണ് ഫോട്ടോയില്‍ പറയുന്നത്.

Add Asianetnews as a Preferred SourcegooglePreferred

മികച്ച രണ്ടാമത്തെ നടനുള്ള അവാര്‍ഡാണ് മോഹൻലാലിന് ലഭിക്കുന്നത്. സുരേഷ് കുമാര്‍ എന്ന ആളാണ് അന്ന് ഒന്നാമത് എത്തിയത്. ഇന്ന് പക്ഷേ, മോഹൻലാല്‍ മുൻനിരയില്‍ തന്നെ വര്‍ഷങ്ങളായി നിലനില്‍ക്കുന്നുവെന്ന് ആരാധകര്‍ പറയുന്നു. ക്ലാസ്സിക്കല്‍ മ്യൂസിക്കല്‍ ഒന്നാം സ്ഥാനം ലഭിച്ച കാവാലം ശ്രീകുമാറിനെയും ഫോട്ടോയില്‍ കാണാം. കലാമേളയില്‍ മികവ് തെളിയിച്ചവരുടെ ഫോട്ടോ അച്ചടിച്ചു വന്ന മാസികയുടെ പേജാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ നേടുന്നത്.