Asianet News MalayalamAsianet News Malayalam

'ഇന്ത്യാസ് മണി ഹൈസ്റ്റ്: ദി ചേലമ്പ്ര ബാങ്ക് റോബറി' പ്രകാശനം ചെയ്ത് മോഹൻലാൽ

കേരള പൊലീസിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നായിരുന്നു ചേലമ്പ്ര ബാങ്ക് കവര്‍ച്ച കേസ്.

Actor Mohanlal released the book India's Money Heist: The Chelembra Bank Robbery
Author
Kochi, First Published Aug 5, 2022, 10:46 PM IST

ടനും എഴുത്തുകാരനുമായ അനിർബൻ ഭട്ടാചാര്യയുടെ 'ഇന്ത്യാസ് മണി ഹൈസ്റ്റ്: ദി ചേലമ്പ്ര ബാങ്ക് റോബറി'(India’s Money Heist: The Chelembra Bank Robbery) എന്ന പുസ്തകം പ്രകാശനം ചെയ്ത് മോഹൻലാൽ. കേരളം ഏറെ ചർച്ച ചെയ്ത ചേലമ്പ്ര ബാങ്ക് കവർച്ചയെ ആസ്പദമാക്കിയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം പ്രകാശനം ചെയ്യുന്നത് സന്തോഷമെന്നും പ്രിയ സുഹൃത്ത് വിജയൻ ഐപിഎസ്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിഹരിച്ച ഒരു കുറ്റകൃത്യത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പുസ്തകം എന്നത് അതിനെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. 

"അനിർബൻ ഭട്ടാചാര്യ രചിച്ച "ഇന്ത്യാസ് മണി ഹീസ്റ്റ് - ദി ചെലെംബര ബാങ്ക് റോബറി" എന്ന പുസ്തകം പ്രകാശനം ചെയ്തതിൽ വളരെ സന്തോഷം. എന്റെ പ്രിയ സുഹൃത്ത് ശ്രീ പി വിജയൻ ഐപിഎസ്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിഹരിച്ച ഒരു കുറ്റകൃത്യത്തെ ആസ്പദമാക്കിയുള്ളതാണ് ഈ പുസ്തകം എന്നത് അതിനെ കൂടുതൽ പ്രത്യേകതയുള്ളതാക്കുന്നു. രചയിതാവിനും ഈ പുസ്തകത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു", എന്നാണ് പുസ്തകം പ്രകാശനം ചെയ്യുന്ന ചിത്രം പങ്കുവച്ച് മോഹൻലാൽ കുറിച്ചത്.

അതേസമയം, ഈ കഥ സിനിമ ആക്കുകയാണെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥാനായി മോഹൻലാലിനെയും കള്ളൻ കഥാപാത്രത്തിലേക്ക് ഫഹദ് ഫാസിലിനെയും തെരഞ്ഞെടുക്കുമെന്ന് അനിർബൻ ഭട്ടാചാര്യ പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. 

കാലിടറിയ ബോളിവുഡ്; കരകയറാൻ വഴി എന്ത്?

കേരള പൊലീസിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒന്നായിരുന്നു ചേലമ്പ്ര ബാങ്ക് കവര്‍ച്ച കേസ്. ചേലമ്പ്രയിലെ സൗത്ത്‌ മലബാര്‍ ഗ്രാമീണ ബാങ്കില്‍ 2007 ഡിസംബര്‍ 29നായിരുന്നു സംസ്ഥാനത്തെ ഏറ്റവും വലിയ മോഷണം നടന്നത്‌. 80 കിലോ സ്വര്‍ണ്ണവും 25 ലക്ഷം രൂപയുമാണ് പ്രതികള്‍ തട്ടിയെടുത്തത്. 1999 ഐ.പി. എസ് ബാച്ച് കേരളാ കേഡര്‍ ഓഫീസറായ പി. വിജയനായിരുന്നു പ്രമാദമായ ചേലമ്പ്ര ബാങ്ക് കവര്‍ച്ച കേസിന്റെ വിജയകരമായ അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Follow Us:
Download App:
  • android
  • ios