എലോൺ ‍ഡയറക്ട് ഒടിടി റിലീസ് ആയി എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.

ലയാള സിനിമാസ്വാദകരും മോഹൻലാൽ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് എലോൺ. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും എലോണിന് ഉണ്ട്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പ്രമോഷൻ മെറ്റീരിയലുകൾ എല്ലാം തന്നെ ഏറെ ശ്രദ്ധനേടിയിരുന്നു. സിനിമ ജനുവരി 26ന് തിയറ്ററിലെത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. 

ഭയം നിറഞ്ഞ മുഖവുമായി നിൽക്കുന്ന മോഹൻലാലിനെയാണ് പോസ്റ്ററിൽ കാണാൻ സാധിക്കുക. ഒപ്പം മുന്നിലെ കണ്ണാടിയിൽ ഇത് ഞങ്ങളുടെ വീടാണ് എന്ന് എഴുതിയിരിക്കുന്നതും കാണാം. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ ഹെറർ ത്രില്ലർ ആണോ എന്ന സംശയം പ്രേക്ഷകർ പ്രകടിപ്പിച്ചിരുന്നു. അതേ കമന്റുകൾ തന്നെയാണ് പോസ്റ്ററിന് താഴെയും വരുന്നത്. കാളിദാസൻ എന്ന കഥാപാത്രത്തെയാണ് എലോണിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്. 

അതേസമയം, എലോൺ ‍ഡയറക്ട് ഒടിടി റിലീസ് ആയി എത്തുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ചിത്രം തിയറ്ററിൽ എത്തിക്കാൻ പറ്റില്ലെന്നും വന്നാൽ ​ലാ​ഗ് ആണെന്ന് ജനങ്ങൾ പറയുമെന്നും സംവിധായകൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് തിയറ്റർ റിലീസിലേക്ക് അണിയറ പ്രവർത്തകർ തിരിയുക ആയിരുന്നു. 

ALONE Official Trailer | Mohanlal | Shaji Kailas | Antony Perumbavoor | Aashirvad Cinemas

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിർമിക്കുന്ന ചിത്രമാണ് എലോൺ. ഒറ്റയാൾ പോരാട്ടത്തിനാണ് മോഹൻലാൽ തയ്യാറെടുക്കുന്നതെങ്കിലും ശബ്‍ദ സാന്നിദ്ധ്യമായി പൃഥ്വിരാജ്, സിദ്ദിഖ്, മഞ്ജു വാ്യര്‍ തുടങ്ങിയവരൊക്കെ ചിത്രത്തിലുണ്ട്. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹണം.ഷാജി കൈലാസിന്‍റെ 'ടൈം', 'സൗണ്ട് ഓഫ് ബൂട്ട്', 'മദിരാശി', 'ജിഞ്ചര്‍' എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ എഴുതുന്നത്.

'റോക്കി ഭായ്'ക്ക് ഇന്ന് പിറന്നാൾ; മറ്റൊരു മോൺസ്റ്ററിനായി കാത്തിരിക്കുന്നെന്ന് ടീം 'കെജിഎഫ്'