മോഹൻലാല്‍ പങ്കുവെച്ച പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താരമാണ് മോഹൻലാല്‍(Mohanlal). മോഹൻലാലിന്റെ വിശേഷങ്ങള്‍ സ്വന്തമെന്ന തരത്തിലാണ് മലയാളികള്‍ ഏറ്റെടുക്കാറുള്ളത്. മോഹൻലാലിന്റെ ഓരോ ഫോട്ടോയും ഓണ്‍ലൈനില്‍ തരംഗമാകുന്നതും അതുകൊണ്ടാണ്. ഇപോഴിതാ മോഹൻലാലിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്.

View post on Instagram

മോഹൻലാല്‍ തന്നെയാണ് തന്റെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സിംപിളെങ്കിലും സ്റ്റൈലൻ ലുക്കിലാണ് ഫോട്ടോയില്‍ മോഹൻലാലുള്ളത്. ഒട്ടേറെ പേരാണ് മോഹൻലാലിന്റെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ട്വല്‍ത് മാൻ എന്ന ചിത്രത്തിലാണ് മോഹൻലാല്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ദൃശ്യം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിക്കുകയാണ് ട്വല്‍ത് മാനിലൂടെ. ഒരു ത്രില്ലര്‍ ആയിട്ടാണ് ചിത്രം ജീത്തു സംവിധാനം ചെയ്യുന്നത്.

ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

മോഹൻലാല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച് പൂര്‍ത്തിയാക്കിയ ചിത്രം ബ്രോ ഡാഡിയാണ്. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയുള്ളതിനാല്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ബ്രോ ഡാഡിക്കായി. പൃഥ്വിരാജും ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ മുഴുനീള വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. മീനയാണ് ബ്രോ ഡാഡിയെന്ന ചിത്രത്തില്‍ മോഹൻലാലിന്റെ നായികയായി എത്തുന്നത്. മോഹൻലാലിന്റെ തമാശ മാനറിസങ്ങളുള്ള ചിത്രമായിരിക്കും ബ്രോ ഡാഡിയെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.