നേരുമായി മോഹൻലാലും എത്തുന്നുവെന്ന് റിപ്പോര്‍ട്ട്.

ക്രിസ്‍മസിന് വിവിധ ഭാഷകളിലുള്ള വമ്പൻ ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയായി അതിലൊന്ന്. പ്രഭാസ് നായകനായി വൻ ഹൈപ്പുള്ള ചിത്രം സലാറും റിലീസ് ചെയ്യുക ഡിസംബര്‍ 22നാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ചിത്രം നേരും ക്രിസ്‍മസ് പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ജവാന്റെ വൻ വിജയത്തിനു പിന്നാലെയെത്തുന്ന ചിത്രം എന്ന നിലയിലാണ് ഷാരൂഖിനറെ ഡങ്കി പ്രേക്ഷക ശ്രദ്ധയിലുള്ളത്. സംവിധായകൻ രാജ്‍കുമാര്‍ ഹിറാനിയുടെ പുതിയ ചിത്രം എന്ന പ്രത്യേകതയുമുണ്ട് ഡങ്കിക്ക്. തപ്‍സിയാണ് ഡങ്കിയില്‍ നായികയായി എത്തുന്നത്. ദിയാ മിര്‍സ, ബൊമൻ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, പരിക്ഷിത് സാഹ്‍നി, വിക്കി കൗശല്‍ എന്നിവര്‍ക്കൊപ്പം വിക്കി കൗശല്‍ അതിഥി വേഷത്തിലും ഡങ്കിയിലുണ്ട്.

Scroll to load tweet…

സെപ്‍തംബര്‍ 28ന് റിലീസ് തീരുമാനിച്ച ചിത്രമായിരുന്നു സലാര്‍. എന്നാല്‍ റിലീസ് മാറ്റിയെന്ന് പ്രഭാസ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. സെപ്‍തംബര്‍ 22ന് സലാര്‍ റിലീസ് ചെയ്യുമെന്ന് തിയറ്ററുകാര്‍ക്ക് നിര്‍മാതാക്കള്‍ കത്തയച്ചെന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കെജിഎഫ് എന്ന വമ്പൻ ഹിറ്റ് ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്നു എന്നതാണ് പൃഥ്വിരാജും പ്രധാന വേഷത്തില്‍ എത്തുന്ന സലാറിന്റെ പ്രധാന ആകര്‍ഷണം.

ഇന്ത്യൻ ബോക്സ് ഓഫീസില്‍ സൂപ്പര്‍ താരങ്ങള്‍ പോരാട്ടത്തിനെത്തുമെന്ന് വ്യക്തമാകുമ്പോള്‍ മലയാളത്തില്‍ നിന്ന് മോഹൻലാലും അക്കൂട്ടത്തിലേക്ക് ചേരുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെപ്റ്റംബര്‍ 21ന് മോഹൻലാലിന്റെ പുതിയ ചിത്രം നേര് റിലീസ് ചെയ്യുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ ട്വീറ്റ് ചെയ്‍തിരിക്കുന്നത്. സംവിധാനം ജീത്തു ജോസഫാണ്. മോഹൻലാലിന്റെ ഒരു കോര്‍ട്ട് ഡ്രാമ ചിത്രമായിട്ടാണ് നേര് എത്തുക.

Read More: ഒറ്റ കട്ട് മാത്രം, സെൻസറിംഗ് കഴിഞ്ഞു, ചാവേര്‍ റിലീസ് പ്രഖ്യാപിച്ച് നിര്‍മാതാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക