Asianet News MalayalamAsianet News Malayalam

അത്ഭുതം കാട്ടി ദേവദൂതൻ, കോടികളുടെ കളക്ഷൻ, ഇനി ആ രാജ്യങ്ങളിലേക്ക് എത്തുന്നു

മോഹൻലാലിന്റെ ദേവദൂതൻ വീണ്ടുമെത്തിയപ്പോള്‍ അത്ഭുതമായിരിക്കുകയാണ്.

Actor Mohanlals Devadoothan classic film Ireland release update out hrk
Author
First Published Aug 8, 2024, 10:52 AM IST | Last Updated Aug 8, 2024, 10:52 AM IST

ഭാഷാതിര്‍ത്തികള്‍ മറികടന്ന് മലയാളത്തില്‍ നിന്നുള്ള സിനിമകള്‍ വൻ ഹിറ്റായി അടുത്തിടെ മാറാറുണ്ട്. അയര്‍ലാന്റും ഓസ്‍ട്രിയയുമൊക്ക നിലവില്‍ മലയാള സിനിമകള്‍ക്ക് വലിയ സ്വീകാര്യതകള്‍ ലഭിക്കുന്ന രാജ്യമാണ്. മലയാളത്തിന്റെ മോഹൻലാലിന്റെ ഒരു ക്ലാസിക് ചിത്രവും അവിടേയ്‍ക്ക് എത്തുകയാണ്. റീ റിലീസായി ചരിത്രം സൃഷ്‍ടിക്കുന്ന ചിത്രം ദേവദൂതനാണ് അയര്‍ലാന്റിലും ഓസ്‍ട്രേലിയയിലും പ്രദര്‍ശനത്തിനെത്തിക്കുന്നത്.

ഓഗസ്‍റ്റ് ഒമ്പതിനാണ് മോഹൻലാല്‍ നായകനായ ചിത്രം ദേവദൂതൻ അയര്‍ലാന്റിലും ഓസ്‍ട്രിയയിലും പ്രദര്‍ശനത്തിനെത്തുക. മോഹൻലാല്‍ നായകനായ ദേവദൂതന് മികച്ച കളക്ഷനുമാണ് ലഭിക്കുന്തന്.  ദേവദൂതൻ ആഗോളതലത്തില്‍ ആകെ 3.2 കോടി രൂപയാണ് നേടിയിരിക്കുന്നത്. 2023ല്‍ വീണ്ടുമെത്തിയ സ്‍ഫടികം 3.1 കോടി രൂപയാണ് ആകെ നേടിയതെന്നാണ് റിപ്പോര്‍ട്ട്.

ദേവദൂതൻ റീമാസ്റ്റേര്‍ഡ് ചെയ്‍ത് പ്രദര്‍ശനത്തിനെത്തിച്ചപ്പോള്‍ ചിത്രം കാണാൻ നിരവധി പേരാണെത്തുന്നതെന്നാണ് പ്രത്യേകതയാണ്. സംവിധാനം സിബി മലയില്‍ നിര്‍വഹിച്ചപ്പോള്‍ തിരക്കഥ തിരക്കഥ എഴുതിയത് രഘുനാഥ് പലേരിയാണ്. ഛായാഗ്രാഹണം സന്തോഷ് തുണ്ടിയിലാണ്. സംഗീതം വിദ്യാ സാഗര്‍ നിര്‍വഹിച്ച ചിത്രത്തിലെ ഗാനങ്ങള്‍ അക്കാലത്തെ ഹിറ്റായി മാറിയിരുന്നു

വിശാല്‍ കൃഷ്‍ണമൂര്‍ത്തിയായ മോഹൻലാലിന് പുറമേ ചിത്രത്തില്‍ ജയ പ്രദ, ജനാര്‍ദനൻ, ജഗതി ശ്രീകുമാര്‍, ജഗദീഷ്, വിനീത് കുമാര്‍, ശരത് ദാസ്, വിജയലക്ഷ്‍മി, ലെന, രാധിക, സാന്ദ്ര, ജിജോയി രാജഗോപാല്‍, രാജ കൃഷ്‍ണമൂര്‍ത്തി, ജോയ്‍സ്, രാമൻകുട്ടി വാര്യര്‍ എന്നിവരും കഥാപാത്രങ്ങളായി. മിസ്റ്ററി ഹൊറര്‍ ഴോണര്‍ ആയിട്ടാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. സംസ്ഥാന തലത്തില്‍ അന്ന് ദേവദൂതൻ അവാര്‍ഡും നേടിയിരുന്നു. സിയാദ് കോക്കറായിരുന്നു നിര്‍മാണം. 2000ത്തില്‍ വൻ പരാജയമായിരുന്നെങ്കിലും പിന്നീട് ചിത്രം കള്‍ട്ട് ക്ലാസിക്കായി മാറിയതാണ് ചരിത്രം. പുതിയ തലമുറയും മോഹൻലാലിന്റെ ദേവദൂതൻ ചിത്രത്തെ വാഴ്‍ത്തിപ്പാടിയിരുന്നു എന്നത് പ്രസക്തി ചൂണ്ടിക്കാട്ടുന്നു.

Read More: രായൻ ശരിക്കും നേടിയത് എത്ര?, ഒടിടിയില്‍ എപ്പോള്‍, എവിടെ?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios