മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് മോഹൻലാലും മുകേഷും അവസാനമായി അഭിനയിച്ചത്. 

ലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോകളിൽ ഒന്നാണ് മോഹൻലാൽ- മുകേഷ്(Mohanlal- Mukesh) കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ചെത്തിയ ചിത്രങ്ങളെല്ലാം തന്നെ ഇന്നും മലയാളത്തിന്റെ ഹിറ്റ് സിനിമകളാണ്. ഈ കോംമ്പോയിൽ ഒരു ചിത്രം ഇറങ്ങിയാൽ അത് കാണാൻ ഏറെ താൽപര്യത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ചുള്ളൊരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 

ബ്ലാക് ടീഷർട്ട് ധരിച്ച് വ്യത്യസ്തമായ ഹെയർ സ്റ്റൈലിലുള്ള താരങ്ങളെയാണ് ചിത്രത്തിൽ കാണാൻ സാധിക്കുന്നത്. മുകേഷും ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവച്ചിട്ടുണ്ട്. ഒപ്പം മോഹൻലാലിനെ താരം ടാ​ഗും ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ചിത്രം താഴെ കമന്റുകളുമായി രം​ഗത്തെത്തിയത്. പുതിയ ചിത്രത്തിലെ ലുക്കാണോ എന്നാണ് പലരും ചോദിക്കുന്നത്. 

മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലാണ് മോഹൻലാലും മുകേഷും അവസാനമായി അഭിനയിച്ചത്. പ്രിയദർശൻ ആയിരുന്നു സംവിധാനം. തങ്ങളുടെ സ്വപ്‍ന പ്രോജക്റ്റ് എന്ന് മോഹന്‍ലാലും പ്രിയദര്‍ശനും വിശേഷിപ്പിച്ച ചിത്രം ഡിസംബര്‍ 2നാണ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിന്‍റെ ബജറ്റ് 100 കോടി ആയിരുന്നു.