മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന്‍റെ തമിഴ് പേര് 'യുകി' എന്നാണ്. 

വാഗതനായ സാക് ഹാരിസ്(zac haris) സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'അദൃശ്യ'ത്തിന്റെ സോളോ പോസ്റ്റർ(solo poster) പുറത്തിറക്കി അണിയറ പ്രവർത്തകർ. നരെയ്ന്‍റെ(naren ) പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. താരത്തിന്റെ ജന്മ​ദിനത്തോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമായിരുന്നു പോസ്റ്റർ റിലീസ്. ജോജു ജോര്‍ജ്, ഷറഫുദ്ദീന്‍ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മലയാളത്തിനൊപ്പം തമിഴിലും ഒരേസമയം ഒരുങ്ങുന്ന ത്രില്ലര്‍ ഡ്രാമ ചിത്രത്തിന്‍റെ തമിഴ് പേര് 'യുകി' എന്നാണ്. പവിത്ര ലക്ഷ്‍മി, കായല്‍ ആനന്ദി, ആത്മീയ രാജന്‍, പ്രതാപ് പോത്തൻ, ജോൺ വിജയ്, മുനിഷ്‍കാന്ത്, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ് എന്നിവര്‍ മലയാളം, തമിഴ് പതിപ്പുകളില്‍ അഭിനയിക്കുന്നുണ്ട്. കതിര്‍, നട്ടി നടരാജന്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവര്‍ തമിഴ് പതിപ്പില്‍ ഉണ്ട്. 

ഫോറൻസിക്, കള എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ജുവിസ് പ്രൊഡക്ഷന്സുമായി ചേർന്ന് യു എ എൻ ഫിലിം ഹൗസ്, എ എ എ ആർ പ്രൊഡക്ഷൻസ് എന്നീ ബാനറുകള്‍ സംയുക്തമായാണ് നിര്‍മ്മാണം. പാക്ക്യരാജ് രാമലിംഗം തിരക്കഥ ഒരുക്കിയ ഈ ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പുഷ്പരാജ് സന്തോഷ് ആണ്. രഞ്ജിൻ രാജ് പാട്ടുകളും ഡോൺ വിൻസന്‍റ് പശ്ചാത്തല സംഗീതവും ഒരുക്കുന്നു.

ഇതേ ബാനറിന്റെ കീഴിൽ സാക് ഹാരിസ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ പാരിയേറും പെരുമാൾ ഫെയിം കതിറിനൊപ്പം കൈതിയുടെ വൻ വിജയത്തിന് ശേഷം നരെയ്‌നും , കർണ്ണനിൽ മികച്ച പ്രകടനം കാഴ്ച വച്ച നട്ടി നടരാജനും അണിനിരക്കുന്നു. പി ആർ ഒ - ആതിര ദിൽജിത്ത്.

View post on Instagram