ഫേസ്ബുക്കില്‍ തന്‍റെ പേരിലുള്ള വ്യാജനെ പരിചയപ്പെടുത്തി നവാസ് വള്ളിക്കുന്ന്
ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ ഏറെ ഫോളോവേഴ്സ് ഉള്ളവരുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിച്ച് യഥാര്‍ഥ വ്യക്തികളുടെ സുഹൃത്തുക്കളോട് ചാറ്റ് ബോക്സുകളിലൂടെ ഗൂഗിള്‍ പേയിലൂടെ പണമയക്കാനാവും പലപ്പോഴും അഭ്യര്‍ഥന എത്തുക. ഇപ്പോഴിതാ ഫേസ്ബുക്കില്‍ തന്‍റെ ഒരു വ്യാജന്‍ പ്രത്യക്ഷപ്പെട്ട് തനിക്കുതന്നെ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചത് ശ്രദ്ധയില്‍ പെടുത്തുകയാണ് നടന്‍ നവാസ് വള്ളിക്കുന്ന്.
ഒറിജിനല്‍ അക്കൗണ്ടില്‍ നവാസ് ഇട്ടിരിക്കുന്ന തന്‍റെ ഒരു ചിത്രം പ്രൊഫൈല്‍ പിക്ചര്‍ ആക്കി അതേ പേരിലാണ് വ്യാജന്‍ എത്തിയിരിക്കുന്നത്. തീക്കട്ടയില്‍ ഉറുമ്പ് അരിക്കുന്നോ, വ്യാജ അക്കൗണ്ട് ആണ്, എന്നാണ് വ്യാജന്‍റെ സ്ക്രീന്‍ ഷോട്ടിനൊപ്പം നവാസ് കുറിച്ചിരിക്കുന്നത്.
സുഡാനി ഫ്രം നൈജീരിയയിലെ ലത്തീഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ നടനാണ് നവാസ് വള്ളിക്കുന്ന്. തമാശ, കപ്പേള, ഹലാല്‍ ലവ് സ്റ്റോറി, കുരുതി, മധുരം, നാരദന്‍ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയ വേഷങ്ങളില്‍ അഭിനയിച്ചു. തന്‍റെ ലുക്ക് വച്ച് നായകനായി അഭിനയിക്കാന്‍ സാധിക്കുമോ എന്ന് സംശയിച്ചിരുന്നെന്നും എന്നാല്‍ നായകനായി പുതിയ ചിത്രങ്ങള്‍ കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നും നവാസ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. തമാശ കഴിഞ്ഞപ്പോള്‍ നായകനായ സിനിമയുടെ ഓഫര്‍ വന്നിരുന്നു. അയ്യോ ചേട്ടാ, എനിക്കിപ്പോള്‍ ക്യാമറ വച്ചാല്‍ ഞാന്‍ ഉണ്ടോ എന്നുവരെ അറിയില്ല. പഠിച്ച് വരുന്നതേ ഉള്ളൂ എന്ന് ഞാന്‍ പറഞ്ഞു. പക്ഷേ ഇപ്പോള്‍ കുറച്ച് ധൈര്യം വന്നു. കുറേ ആര്‍ട്ടിസ്റ്റുകളുടെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ അവര്‍ കുറേ കാര്യങ്ങളൊക്കെ പറഞ്ഞുതരും, നവാസ് വള്ളിക്കുന്ന് പറഞ്ഞിരുന്നു.
ALSO READ : നെറ്റ്ഫ്ലിക്സിന്‍റെ ആഗോള ഹിറ്റിലേക്ക് 'ഇരട്ട'; 12 രാജ്യങ്ങളില്‍ ടോപ്പ് 10 ലിസ്റ്റില്‍
