Asianet News MalayalamAsianet News Malayalam

മൊറോക്കോയില്‍ നിന്ന് ഫഹദിനൊപ്പം നസ്രിയ, ഫോട്ടോകള്‍ പങ്കുവെച്ച് താരം

മൊറോക്കോയില്‍ നിന്ന് ഫഹദിനൊപ്പമുള്ള മനോഹരമായ ഫോട്ടോകളുമായി നസ്രിയ.

 

Actor Nazriya share her photo with Fahad hrk
Author
First Published Feb 2, 2023, 12:16 PM IST

മലയാളി പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരരായ താരങ്ങളാണ് ഫഹദും നസ്രിയയും. ഫഹദിനേക്കാളും സാമൂഹ്യ മാധ്യമത്തില്‍ വളരെ സജീവം നസ്രിയയാണ്. നടി നസ്രിയ പങ്കുവയ്‍ക്കുന്ന ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ശ്രദ്ധയാകര്‍ഷിക്കാറുമുണ്ട്. മൊറോക്കോയില്‍ ഫഹദിനൊപ്പം യാത്ര പോയപ്പോഴെടുത്ത ഫോട്ടോകളാണ് 2023ലെ ആദ്യത്തേത് എന്ന ക്യാപ്ഷനോടെ നസ്രിയ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തെലുങ്കിലായിരുന്നു. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രമായിരുന്നു നസ്രിയയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. വിവേക അത്രയയാണ് ചിത്രം സംവിധാനം ചെയ്‍തത്. ജൂൺ 10ന് റിലീസ് ചെയ്‍ത ചിത്രത്തില്‍ നാനിയായിരുന്നു നായകൻ.

നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിച്ചത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിച്ചു. 'ലീല തോമസ്' എന്ന കഥാപാത്രത്തെയാണ് നസ്രിയ 'അണ്ടേ സുന്ദരാനികി'യില്‍ അവതരിപ്പിച്ചത്. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തു, ഹര്‍ഷ വര്‍ദ്ധൻ, രാഹുല്‍ രാമകൃഷ്‍ണ, സുഹാസ്, അളഗം പെരുമാള്‍, ശ്രീകാന്ത് അയങ്കാര്‍ തുടങ്ങിയ താരങ്ങള്‍ നസ്രിയയ്‍ക്ക് ഒപ്പം 'അണ്ടേ സുന്ദരാനികി' എന്ന ചിത്രത്തില്‍ അഭിനയിച്ചു.

നസ്രിയ നേരത്തെ തമിഴ് ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അറ്റ്‍ലി സംവിധാനം ചെയ്‍ത ചിത്രമായ 'രാജാ റാണി'യിലെ നസ്രിയയുടെ വേഷം ശ്രദ്ധേയമായിരുന്നു. ആര്യയാണ് 'രാജാ റാണി' ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. മലയാളത്തില്‍ നസ്രിയ അവസാനമായി നായികയായ ചിത്രം 'ട്രാന്‍സ്' ആണ്. മലയാളത്തില്‍ നസ്രിയ അഭിനയിച്ച അവസാന ചിത്രം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്‍ത ചിത്രമായ 'ട്രാന്‍സിൽ' ഫഹദായിരുന്നു നായകനായി എത്തിയത്.

Read More: 'ഞാൻ മികച്ച ഒരു ഭര്‍ത്താവല്ല', കാരണവും വ്യക്തമാക്കി വിക്കി കൗശല്‍

Follow Us:
Download App:
  • android
  • ios