എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകളുമായി നസ്രിയ (Nazriya).
രണ്ട് വര്‍ഷത്തിന് ശേഷം വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുകയാണ്. വ്രത പുണ്യത്തിന്റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിവസം. ഈദ് മുബാറക്ക് ആശംസകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിറയുകയാണ്. മലയാളത്തിന്റെ പ്രിയ താരങ്ങളില്‍ ഒരാളായി നസ്രിയ ഫഹദിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത് (Nazriya).
ഇരുവരും ചേര്‍ന്നെടുത്ത സെല്‍ഫി ഫോട്ടോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. ഈദ് മുബാറക്ക് എഴുതുകയും ചെയ്‍തിരിക്കുന്നു നസ്രിയ. ആരാധകരും നസ്രിയയ്‍ക്കും ഫഹദിനും തിരിച്ചും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു. നസ്രിയ നായികയാകുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികിയാണ് ഇനി റിലീസ് ചെയ്യാനുള്ളത്.
നസ്രിയ നായികയാകുന്ന ആദ്യത്തെ തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി'. നാനി നായകനാകുന്ന ചിത്രത്തിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. നസ്രിയ അടക്കമുള്ള താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തത്. ഒരു റൊമാന്റിക് കോമഡി ചിത്രമാണ് 'അണ്ടേ സുന്ദരാനികി'
ഹിന്ദു വിശ്വാസിയായ യുവാവും ക്രിസ്ത്യാനിയായ യുവതിയും തമ്മിലുള്ള പ്രണയമാണ് 'അണ്ടേ സുന്ദരാനികി'യുടെ പ്രമേയമെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. നികേത് ബൊമ്മിറെഡ്ഡിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. വിവേക് അത്രേയ സംവിധാനം ചെയ്യുന്ന അണ്ടേ സുന്ദരാനികി ജൂൺ 10ന് പ്രേക്ഷകർക്ക് മുന്നിലെത്തും.
നവീൻ യെര്‍നേനിയും രവി ശങ്കറുമാണ് ചിത്രം നിര്‍മിക്കുന്നത്. മൈത്രി മൂവി മേക്കേഴ്‍സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ ഗിരിജാല ചിത്രസംയോജനം നിര്‍വഹിക്കുന്നു.
ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുന്നത്. തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ നദിയ മൊയ്‍തുവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. 'അണ്ടേ സുന്ദരാനികി'ക്ക് വേണ്ടി നദിയ മൊയ്‍തു തെലുങ്കില്‍ ഡബ്ബ് ചെയ്‍തതിരുന്നു. ഇതാദ്യമായിട്ടാണ് തെലുങ്ക് സിനിമയ്‍ക്ക് വേണ്ടി നദിയ മൊയ്‍തു ഡബ്ബ് ചെയ്യുന്നത്.

ആര്‍ പാര്‍ഥിപൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഇരവിൻ നിഴല്‍'. 'ഇരവിൻ നിഴലി'ലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു. എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ശ്രേയാ ഘോഷാലാണ് ഗാനം ആലപിച്ചിരിക്കുന്നത് .
'മായവ തൂയവ' എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് മധൻ കര്‍കിയാണ്. ആര്‍ പാര്‍ഥിപൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. ആര്‍തര്‍ എ വില്‍സണാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. 'ഇരവിൻ നിഴല്‍' എന്ന ചിത്രത്തില്‍ പാര്‍ഥിപനു പുറമേ വരലക്ഷ്‍മി ശരത്‍കുമാര്‍, റോബോ ശങ്കര്‍, പ്രിയങ്ക റുത്, സ്‍നേഹ കുമാര്‍, ആനന്ദ് കൃഷ്‍ണൻ, ചന്ദ്രു തുടങ്ങിയവര്‍ വേഷമിടുന്നു.
വേല്‍നമ്പി, അൻഷു പ്രഭാകര്‍, ഡോ. പിഞ്ചി ശ്രീനിവാസൻ, രഞ്‍ജിത് ദണ്ഡപാണി, ബാല സ്വാമിനാഥൻ എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂര്‍ രാഖി പാര്‍ഥിപൻ. ലൈൻ പ്രൊഡ്യൂസര്‍ ജെ പ്രഭാഹര്‍ ആണ്. ശങ്കര്‍ എ ദോസാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്.
ഓഡിയോഗ്രാഫി എസ് ശിവകുമാര്‍. സഹസംവിധാനം പി കൃഷ്‍ണ മൂര്‍ത്തി. പിആര്‍ഒ നിഖില്‍. 'ഇരവില്‍ നിഴല്‍' എന്ന ചിത്രത്തിന്റെ വിഷ്വല്‍ പ്രമോഷൻസ് ആര്‍ സുദര്‍ശനുമാണ്.
