Asianet News MalayalamAsianet News Malayalam

AMMA election : നിവിൻ പോളിക്ക് 158 വോട്ടുകള്‍ മാത്രം, ശ്വേതാ മേനോന്- 176, 'അമ്മ' തെരഞ്ഞെടുപ്പ് കണക്കുകള്‍

 'അമ്മ' എക്സിക്യുട്ടീവ് കമ്മറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നിവിൻ പോളി പരാജയപ്പെട്ടിരുന്നു.

Actor Nivin Pauly lose in AMMA election and other candidates result details
Author
Kochi, First Published Dec 20, 2021, 5:55 PM IST

താരസംഘടനയായ 'അമ്മ'യിലേക്കുള്ള ('AMMA')സംഘടനാ തെരഞ്ഞെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. പ്രസിഡന്റായി എതിരില്ലാതെ മോഹൻലാലും സെക്രട്ടറിയായി ഇടവേള ബാബുവും നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 'അമ്മ' കമ്മിറ്റിയില്‍ വാശിയോടെ തെരഞ്ഞെടുപ്പ് ചില സ്ഥാനങ്ങളിലേക്ക് നടക്കുകയും ചെയ്‍തിരുന്നു. വ്യത്യസ്‍ത സ്ഥാനങ്ങളിലേക്ക് മത്സരിച്ച് പരാജയപ്പെട്ട നിവിൻ പോളി, ഹണി റോസ്, ആശാ ശരത് തുടങ്ങിയവരുടെ വോട്ട് കണക്കുകളും ഇപോള്‍ പുറത്തുവന്നിരിക്കുകയാണ്.

എക്സിക്യുട്ടീവ് കമ്മറ്റിയിലേക്ക് മത്സരമുണ്ടാകില്ല എന്ന ഉറപ്പിൻമേലായിരുന്നു നിവിൻ പോളി മത്സരിച്ചത്.  മത്സരമുണ്ടെന്ന് അറിഞ്ഞതോടെ താൻ ഇല്ലെന്ന് വ്യക്തമാക്കിയ നിവിൻ പോളി പിൻമാറുകയും വോട്ട് ചെയ്യാൻ എത്താതിരിക്കുകയും ചെയ്‍തിരുന്നു. നിവിൻ പോളി ഇക്കാര്യത്തില്‍ തന്റെ ഔദ്യോഗിക പ്രതികരണം പരസ്യമായി പറഞ്ഞിരുന്നില്ല. നിവിൻ പോളിക്ക് 158 വോട്ടും മറ്റൊരു മത്സരാര്‍ഥിയായ ഹണി റോസിന് 145 വോട്ടുമാണ് കിട്ടിയത്.

തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിന് എതിരെ നിന്ന വിജയ് ബാബു 228 വോട്ടോടെയും ലാല്‍ 212 വോട്ടോടെയും വിജയിച്ചു. വിമതനായി മത്സരിച്ച നാസര്‍ ലത്തീഫിന് 100 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 11 പേരാണ് 'അമ്മ'യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. ഹണി റോസ്, നിവിൻ പോളി, നാസര്‍ ലത്തീഫ് എന്നിവര്‍ കമ്മിറ്റി അംഗമാകാനുള്ള മത്സരത്തില്‍ തോറ്റു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്‍ക്കുള്ള മത്സരത്തില്‍ ആശാ ശരത്തും പരാജയപ്പെട്ടു. മണിയൻപിള്ള രാജും ശ്വേതാ മേനോനുമാണ് തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. ഔദ്യോഗിക പാനലിന്റെ പ്രതിനിധിയായിട്ട് ആയിരുന്നു ആശാ ശരത് മത്സരിച്ചത്. മണിയൻപിള്ള രാജുവിന് - 224,  ശ്വേതാ മേനോന്- 176, ആശാ ശരത്തിന്- 153 എന്നിങ്ങനെയാണ് വോട്ടുകള്‍ നേടാനായത്.

Follow Us:
Download App:
  • android
  • ios