Asianet News MalayalamAsianet News Malayalam

കായംകുളം കൊച്ചുണ്ണിക്ക് ശേഷം നിവിൻ- റോഷൻ ആൻഡ്രൂസ് കൂട്ടുകെട്ട്; 'സാറ്റർഡേ നൈറ്റ്' പോസ്റ്റർ

സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്.

actor nivin pauly movie saturday night new poster roshan andrews
Author
Kochi, First Published Aug 17, 2022, 10:15 PM IST

'കായംകുളം കൊച്ചുണ്ണി' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രമാണ് 'സാറ്റർഡേ നൈറ്റ്'. ഇന്ന് രാവിലെ ആയിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. പക്കാ കോമഡി എന്റർടൈനർ ആയി എത്തുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ ഇപ്പോൾ. 

സാനിയ ഇയ്യപ്പൻ, സിജു വിത്സൺ, അജു വർ​ഗീസ്, നിവിൻ പോളി, മാളവിക, ​ഗ്രേസ് ആന്റണി തുടങ്ങിയവർ ഒരു കാറിന് മുകളിൽ ഇരിക്കുന്ന തരത്തിലാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. 'സാറ്റർഡേ നൈറ്റ് സുഹൃത്തുക്കളുടെ ബാൻഡ് നിങ്ങൾക്ക് സമർപ്പിക്കുന്നു. സൗഹൃദ സീസൺ തുടരുന്നു. ഈ യാത്ര രസകരവും ഭ്രാന്തും വന്യവുമായിരിക്കും', എന്നാണ് പോസ്റ്റർ പങ്കുവച്ചു കൊണ്ട് റോഷൻ ആൻഡ്രൂസ് കുറിച്ചിരിക്കുന്നത്. 

സ്റ്റാന്‍ലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ നിവിൻ പോളി അവതരിപ്പിക്കുന്നത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന. പൂജാ റിലീസ് ആയി സെപ്റ്റംബര്‍ അവസാനവാരം ചിത്രം തിയറ്ററുകളില്‍ എത്തും. ദുബൈ, ബംഗളൂരു, മൈസൂരു എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമയുടെ നിര്‍മ്മാണം അജിത്ത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ്. പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. 

അസ്‌ലം കെ പുരയിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി ജേക്സ് ബിജോയ് സംഗീതം പകരുന്നു. പ്രൊഡക്ഷൻ ഡിസൈന്‍ അനീസ് നാടോടി, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, മേക്കപ്പ് സജി കൊരട്ടി, കലാസംവിധാനം ആൽവിൻ അഗസ്റ്റിൻ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ ജേക്കബ്, കളറിസ്റ്റ് ആശിർവാദ് ഹദ്‌കർ, ഡി ഐ പ്രൈം ഫോക്കസ് മുംബൈ, സൗണ്ട് ഡിസൈൻ രംഗനാഥ് രവി, ഓഡിയോഗ്രാഫി രാജകൃഷ്ണൻ എം ആർ, ആക്ഷൻ അലൻ അമിൻ, മാഫിയ ശശി, കൊറിയോഗ്രഫി വിഷ്ണു ദേവ, സ്റ്റിൽസ് സലീഷ് പെരിങ്ങോട്ടുക്കര, പൊമോ സ്റ്റിൽസ്‌ ഷഹീൻ താഹ, ഡിസൈൻ ആനന്ദ് രാജേന്ദ്രന്‍, മാർക്കറ്റിംഗ് കൺസൾട്ടന്റ്സ്‌‌ കാറ്റലിസ്റ്റ്‌, പിആർഒ ശബരി,‌ ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌.

'സ്റ്റാന്‍ലി' ഇതാ എത്തി; റോഷന്‍ ആന്‍ഡ്രൂസിന്‍റെ 'സാറ്റര്‍ഡേ നൈറ്റ്സി'ല്‍ നിവിന്‍ പോളി

Follow Us:
Download App:
  • android
  • ios