എമ്പുരാന്‍ ടീസറിനെ പ്രശംസിച്ച് പ്രഭാസ്.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാന്റെ ടീസർ റിലീസ് ചെയ്തത്. ഒരു മോഹൻലാൽ ആരാധകനും സിനിമാസ്വാദകർക്കും വേണ്ട എല്ലാ എലമെൻസുകളും ഉൾക്കൊള്ളിച്ചായിരുന്നു ടീസർ പുറത്തിറങ്ങിയത്. പിന്നാലെ ഇതുതന്നെയായി സോഷ്യൽ മീഡിയ പേജുകളിലെ സംസാര വിഷയവും. ഇപ്പോഴിതാ എമ്പുരാൻ ടീസറിനെ പ്രശംസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസ്.
'അതിശയിപ്പിക്കുന്ന ഷോട്ടുകളുമായി എമ്പുരാന്റെ ലോകോത്തര നിലവാരമുള്ള ടീസർ കണ്ടു നോക്കൂ..ചിത്രം സംവിധാനം ചെയ്തത് എൻ്റെ സ്വന്തം വരദയാണ്.അതും മോഹൻലാൽ സാറിനെ നായകനാക്കി. മുഴുവൻ ടീമിനും എന്റെ ആശംസകൾ', എന്നാണ് പ്രഭാസ് കുറിച്ചത്. ഒപ്പം എമ്പുരാന്റെ ടീസറും ഷെയർ ചെയ്തിട്ടുണ്ട്. പിന്നാലെ നന്ദി പറഞ്ഞ് പൃഥ്വിരാജും എമ്പുരാൻ ടീമും രംഗത്ത് എത്തി. 'നന്ദി ദേവാ !! ഉടൻ നമുക്ക് കാണാം സഹോദരാ', എന്നാണ് പൃഥ്വിരാജ് പോസ്റ്റ് പങ്കിട്ട് കുറിച്ചത്.
ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ ബാനറായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മാർച്ച് 27നാണ് റിലീസ്. മോഹന്‍ലാലിനൊപ്പം പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ, തുടങ്ങിയവരും എമ്പുരാനില്‍ ഉണ്ടാകും.
സ്ത്രീത്വത്തെ അപമാനിച്ചു; നടിയുടെ പരാതിയിൽ രാഹുൽ ഈശ്വറിനെതിരെ കേസ്
സംഗീതം ദീപക് ദേവ്, എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ്, ഹെഡ് ഓഫ് ലൈക്ക പ്രൊഡക്ഷന്‍സ് ജി കെ തമിഴ് കുമരന്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുരേഷ് ബാലാജി, ജോര്‍ജ് പയസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, ക്രിയേറ്റീവ് ഡയറക്ടര്‍ നിര്‍മല്‍ സഹദേവ്, സൗണ്ട് ഡിസൈന്‍ എം ആര്‍ രാജാകൃഷ്ണന്‍, ആക്ഷന്‍ ഡയറക്ടര്‍ സ്റ്റണ്ട് സില്‍വ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.
