ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നടന്മാരുടെ ലിസ്റ്റുമായി ഓര്‍മാക്സ് മീഡിയ. 

സിനിമാ താരങ്ങളോട് പ്രേക്ഷകർക്ക് എന്നും ഇഷ്ടം ഏറെയാണ്. പ്രത്യേകിച്ച് മുൻനിര താരങ്ങളോട്. ഈ ഇഷ്ടത്തിന് പ്രത്യേകിച്ച് ഭാഷകളൊന്നും തന്നെ ഇല്ല. തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി തുടങ്ങി വിവിധ ഭാഷകളിലുള്ള അഭിനേതാക്കൾ വ്യത്യസ്ത ഭാഷകളിലുള്ള പ്രേക്ഷകരുടെ ഇഷ്ടം നേടും. ഇവരിൽ ആരാകും ജനപ്രീതിയിൽ മുന്നിലുള്ള താരങ്ങളെന്ന് അറിയാൻ ആരാധകർക്ക് ആവേശവും ഏറെയാണ്. ഇപ്പോഴിതാ അതിന് ഉത്തരവുമായി എത്തിയിരിക്കുകയാണ് ഓർമാക്സ് മീഡിയ.

ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നടന്മാരുടെ ലിസ്റ്റ് പുറത്തുവിട്ടിരിക്കുകയാണ് ഓർമാക്സ് മീഡിയ. ജൂലൈ മാസത്തെ അനാലിസിസാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ താരങ്ങളാണ് ലിസ്റ്റിലുള്ളത്. ദളപതി വിജയിയെ പിന്തള്ളി പ്രഭാസ് ഒന്നാം സ്ഥാനം നേടിയിരിക്കുന്നു എന്നത് ഏറെ ശ്രദ്ധേയമാണ്. ഷാരൂഖ് ഖാൻ മൂന്നാം സ്ഥാനത്തേക്കും തള്ളപ്പെട്ടിട്ടുണ്ട്. അജിത്തിനെ പിന്തള്ളി അല്ലു അർജുൻ ലിസ്റ്റിൽ നാലാം സ്ഥാനവും സ്വന്തമാക്കിയിട്ടുണ്ട്.

ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നടന്മാര്‍ ഇതാ

പ്രഭാസ്

വിജയ്

ഷാരൂഖ് ഖാൻ

അല്ലു അർജുൻ

അജിത്ത് കുമാർ

മഹേഷ് ബാബു

ജൂനിയർ എൻടിആർ

രാം ചരൺ

സൽമാൻ ഖാൻ

പവൻ കല്യാൺ

അതേസമയം, ഇന്ത്യയില്‍ ഏറ്റവും ജനപ്രീതിയുള്ള 10 നടിമാരുടെ ലിസ്റ്റില്‍ സാമന്തയാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയിരിക്കുന്നത്. ആലിയ ഭട്ട്, ദീപിക പദുകോൺ എന്നിവരെ പിന്തള്ളിയാണ് സാമന്തയുടെ ഈ നേട്ടം. ആലിയ രണ്ടാം സ്ഥാനത്തും ദീപിക മൂന്നാം സ്ഥാനത്തുമാണ്. കാജൽ അ​ഗർവാൾ, തൃഷ നയൻതാര, സായ് പല്ലവി, രശ്മിക മന്ദാന, ശ്രീലീല, തമന്ന ഭാട്ടിയ എന്നിവരാണ് യഥാക്രമം നാല് മുതല്‍ പത്ത് വരെയുള്ള താരങ്ങള്‍. 

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്