സലാറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
സലാര്‍ ആവേശം നിറയുകയാണ് ആരാധകരില്‍. പ്രഭാസ് നായകനായി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ ആകര്‍ഷണം. സംവിധായകൻ പ്രശാന്ത് നീലാണ് എന്നതും ചിത്രത്തില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രഭാസിന്റെ സലാറിന്റെ പ്രമോഷനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
പ്രഭാസ് നായകനാകുന്ന സലാറിന്റെ ട്രെയിലര്‍ താരത്തിന്റെ ജന്മദിനത്തില്‍ പുറത്തുവിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും നടന്നില്ല. എന്നാല്‍ വൻ പ്രമോഷണാണ് പ്രഭാസ് ചിത്രത്തിന് ആലോചിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ആകാംക്ഷ ജനിപ്പിക്കുന്ന പോസ്റ്ററുകളും പുറത്തുവിടും. മാത്രമല്ല പ്രഭാസിന്റെ സലാറിന്റെ ചെറു ടീസറുകള്‍ പുറത്തുവിടുകയും പിന്നീട് വിപുലമായി ഒരു ട്രെയിലര്‍ ലോഞ്ചുമാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.
പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രം സലാറിനറെ റിലീസിനായാണ് ഇനി കാത്തിരിപ്പ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഡിസംബര്‍ 21നാണ് പ്രഭാസിന്റെ പുതിയ ചിത്രം യുഎസില്‍ റിലീസ് ചെയ്യുകയെന്നുംസലാറിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ സലാര്‍ ഒരുക്കുമ്പോള്‍ പ്രഭാസിന്റെ നായികയായി എത്തുന്നത് ശ്രുതി ഹാസനാണ്. മലയാളത്തിന്റെ പൃഥ്വിരാജും സലാറില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍. സലാറിന്റെ നിര്‍മാണം ഹൊംബാള ഫിലിംസാണ്. വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ഭുവൻ ഗൗഡയാണ്. സംഗീതം രവി ബസ്രുറാണ്.
Read More: മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും ഹലോ മായാവിക്ക് എന്ത് സംഭവിച്ചു?
