പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 11 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായ പരാഗ് 11 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി നാലാം നമ്പറിലെത്തിയിട്ടും പരാഗിന് തിളങ്ങാനായില്ല.

ഗുവാഹത്തി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെയും നിരാശപ്പെടുത്തി പുറത്തായ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗിനെ പൊരിച്ച് ആരാധകര്‍. ഐപിഎല്ലില്‍ കളിക്കുന്ന താരങ്ങളില്‍ റിയാന്‍ പരാഗിനോളം ഭാഗ്യം ചെയ്തവരുണ്ടാവില്ലെന്നാണ് ആരാധകര്‍ പറയുന്നത്. അമ്പതോളം മത്സരങ്ങളില്‍ നാല്‍പതോളം ഇന്നിംഗ്സുകള്‍ കളിച്ചിട്ടും ഇപ്പോഴും ശരാശരി 16ല്‍ നില്‍ക്കുന്ന പരാഗ് ശരിക്കും എട്ടാമത്തെ ലോകാത്ഭുതമാണെന്നും ആരാധകര്‍ ട്വിറ്ററില്‍ കുറിച്ചു.

പഞ്ചാബ് കിംഗ്സിനെതിരായ കഴിഞ്ഞ മത്സരത്തില്‍ 11 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായ പരാഗ് ഇന്ന് ഡല്‍ഹിക്കെതിരെ 11 പന്തില്‍ ഏഴ് റണ്‍സെടുത്ത് പുറത്തായിരുന്നു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ പുറത്തായതിന് പിന്നാലെ ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം കിട്ടി നാലാം നമ്പറിലെത്തിയിട്ടും പരാഗിന് തിളങ്ങാനായില്ല.കരിയറില്‍ ഇതുവരെ 50 ഐപിഎല്‍ മത്സരം കളിച്ചിട്ടുള്ള പരാഗ് 447 പന്തുകളില്‍ 556 റണ്‍സാണ് എടുത്തത്. ശരാശരി 16.35 മാത്രം. 124.38 ആണ് പരാഗിന്‍റെ ബാറ്റിംഗ് സ്ട്രൈക്ക് റേറ്റ്. രണ്ട് 50 മത്സരങ്ങളിലെ 40 ഇന്നിംഗ്സുകളില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ മാത്രമാണ് പരാഗിന്‍റെ പേരിലുള്ളത്.

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഐപിഎല്ലിലെ ഏറ്റവും ഓവര്‍ റേറ്റഡ് കളിക്കാരിലൊരാളാണ് പരാഗെന്നും ആരാധകര്‍ പറയുന്നു. രാജസ്ഥാന്‍റെ ഹോം മത്സരങ്ങളില്‍ ചിലത് ഇത്തവണ ഗുവാഹത്തിയിലാണ് നടക്കുന്നത്. അസം സ്വദേശിയായ പരാഗിനെ രാജസ്ഥാന്‍ ഇതുവരെ ലേലത്തില്‍ കൈവിട്ടിട്ടില്ലെന്ന് മാത്രമല്ല, പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാതിരിക്കുന്നത് പോലും അപൂര്‍വമാണ്.

അതിര്‍ത്തി കടത്താനുള്ള ആവേശം ഒന്ന് പിഴച്ചു; ഡല്‍ഹിക്കെതിരെ തിളങ്ങാതെ സഞ്ജു, പൂജ്യത്തിന് പുറത്ത്

ഇത്രയേറെ അവസരം ലഭിച്ചിട്ടും ഇതുവരെ ഒന്നോ രണ്ടോ മാച്ച് വിന്നിംഗ് ഇന്നിംഗ്സ് മാത്രം കളിച്ചിട്ടുള്ള പരാഗിന് മാത്രം രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ എങ്ങനെയാണ് തുടര്‍ച്ചയായി അവസരം ലഭിക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം. കഴിഞ്ഞ തവണ 3.8 കോടി രൂപക്കാണ് രാജസ്ഥാന്‍ റോയല്‍സ് റയാന്‍ പരാഗിനെ നിലനിര്‍ത്തിയത്. തിലക് വര്‍മ, സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ തുടങ്ങിയ താരങ്ങളുടെ ആകെ പ്രതിഫലം കൂട്ടിയാല്‍ പോലും പരാഗിന്‍റെ പ്രതിഫലത്തോളം എത്തില്ലെന്നും ആരാധകര്‍ പറയുന്നു.