Asianet News MalayalamAsianet News Malayalam

സലാര്‍ അത്ഭുതമാകും, പ്രഭാസ് ചിത്രത്തിന്റെ തിയറ്റര്‍ റൈറ്റ്‍സിന് വൻ തുക

സലാറിന് ലഭിച്ചത് വൻ തുക.

Actor Prabhas starrer Salaar theatrical rights sold out for whopping amount in Telugu states hrk
Author
First Published Oct 27, 2023, 7:57 AM IST

രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് സലാര്‍. പ്രഭാസ് നായകനായെത്തുമ്പോള്‍ പ്രതീക്ഷകള്‍ വലുതായിരിക്കും. സംവിധായകൻ പ്രശാന്ത് നീലും ആണെന്നതിനാല്‍ ചിത്രം വിജയമാകുമെന്ന് ഉറപ്പ്. തെലുങ്ക് സംസ്ഥാനങ്ങളില്‍ പ്രഭാസിന്റെ സലാറിന് തിയറ്റര്‍ റൈറ്റ്‍സിന് ലഭിച്ച തുകയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. 

സലാറിന്റെ തെലുങ്ക് സംസ്ഥാനങ്ങള്‍ 150 കോടി രൂപയെങ്കിലും ലഭിച്ചാല്‍ അത് സുരക്ഷിതമായ അവസ്ഥയായിരിക്കും. തിയറ്റര്‍ റൈറ്റ്‍സില്‍ സലാര്‍ 175 കോടി രൂപയാണ് നേടിയിരിക്കുന്നത് എന്നാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട്. ഇന്ത്യൻ ബോക്സ് ഓഫീസില്‍ പ്രഭാസ് ചിത്രം സലാര്‍ റെക്കോര്‍ഡുകള്‍ തിരുത്തുമെന്ന് ഉറപ്പാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. മറ്റ് സ്ഥലങ്ങളില്‍ പ്രഭാസിന്റെ സലാറിന് തിയറ്റര്‍ റൈറ്റ്‍സിന് നേടാനായ തുകയുടെ കണക്കുകള്‍ എത്ര എന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.

പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രം സലാറിനറെ റിലീസിനായാണ് ഇനി കാത്തിരിപ്പ്. ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. സംവിധായകൻ പ്രശാന്ത് നീലിന്റെ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനകം നെറ്റ്ഫ്ലിക്സ് നേടിയിട്ടുണ്ട്. പ്രഭാസിന്റെ സലാര്‍ 350 കോടിയാണ് ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് ബിസിനസില്‍ നേടിയിരിക്കുന്നത് എന്ന് ട്രേഡ് അനലിസ്റ്റ് മനോബാല വിജയകുമാര്‍ ട്വീറ്റ് ചെയ്‍തിരുന്നു. ഡിസംബര്‍ 21നാണ് പ്രഭാസിന്റെ പുതിയ ചിത്രം യുഎസില്‍ റിലീസ് ചെയ്യുകയെന്നുംസലാറിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കെജിഎഫി'ന്റെ ലെവലില്‍ തന്നെ വമ്പൻ ചിത്രമായി പ്രശാന്ത് നീല്‍ സലാര്‍ ഒരുക്കുന്നത്. മലയാളത്തിന്റെ പൃഥ്വിരാജും സലാറില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. പൃഥ്വിരാജ് വരദരാജ് മന്നാറായിട്ടാണ് സലാറില്‍. സലാറിന്റെ നിര്‍മാണം ഹൊംബാള ഫിലിംസാണ്. വില്ലനായി എത്തുന്നത് മധു ഗുരുസ്വാമിയാണ്. ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ഭുവൻ ഗൌഡയാണ്. സംഗീതം രവി ബസ്രുറാണ്.

Read More: ഖുഷി ആകെ നേടിയതെത്ര?, ക്ലോസിംഗ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios