Asianet News MalayalamAsianet News Malayalam

ഖുഷി ആകെ നേടിയതെത്ര?, ക്ലോസിംഗ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്ത്

ഖുഷി ആകെ നേടിയത് എത്ര?.

Vijay Deverakonda Samantha starrer Kushi Worldwide closing box offices collection report out hrk
Author
First Published Oct 27, 2023, 7:13 AM IST

വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിച്ച ഖുഷി മികച്ച പ്രതികരണം നേടിയിരുന്നു. ഖുഷി ആഗോളതലത്തില്‍ നേടിയ ആകെ കളക്ഷന്റെ റിപ്പോര്‍ട്ട് പുറത്തായിരിക്കുകയാണ്.  ഖുഷിയുടെ ക്ലോസിംഗ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടാണ് ടോളിവുഡ് ഡോട് കോം പുറത്തുവിട്ടിരിക്കുന്നത്. ഖുഷിക്ക് ആകെ നേടാനായത് 80.25 കോടി രൂപയാണ് എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഖുഷിയുടെ റൈറ്റ്‍സ് നെറ്റ്ഫ്ലിക്സാണ് നേടിയത്. ഒക്ടോബര്‍ ഒന്നിന് നെറ്റ്‍ഫ്ലിക്സില്‍ സ്‍ട്രീമിംഗ് തുടങ്ങിയപ്പോഴും മികച്ച പ്രതികരണം നേടാനായിരുന്നു. ഖുഷിയുടെ റൈറ്റ്‍സ് നെറ്റ്ഫ്ലിക്സ് 30 കോടി രൂപയ്‍ക്കാണ് നേടിയത് എന്നതാണ് വിജയ് ദേവെരകൊണ്ടയുടെയും സാമന്തയുടെയും ആരാധകരെ ആവേശത്തിലാക്കിയിരുന്നു. സംവിധാനം ശിവ നിര്‍വാണയായിരുന്നു.

കടുത്ത ദൈവവിശ്വാസിയായ നായികയും യുക്തിവാദിയായ നായകനുമാണ് ചിത്രത്തില്‍ കേന്ദ്ര വേഷങ്ങളിലെത്തിയത്. വിപ്ലവ് കുമാര്‍ എന്ന നായക കഥാപാത്രമായിട്ടായിരുന്നു വിജയ് ദേവെരകൊണ്ട വേഷമിട്ടത്. ആരാധ്യ എന്ന നായികയായി സാമന്തയുമെത്തി. ഇങ്ങനെ രണ്ട് ജീവിത രീതികളുള്ളവ കഥാപാത്രങ്ങളാണ് പ്രമേയത്തെ രസകരമാക്കുന്നതും ഉദ്വേഗജനകമാക്കുന്നതും. നായികയുടെയും നായകന്റെയും പ്രണയം ഒടുവില്‍ വിവാഹത്തില്‍ എത്തുന്നതോടെ വഴിത്തിരിവുണ്ടാകുന്നു. സംഘര്‍ഷത്തിനും തമാശയ്‍ക്കും അത് വഴിമാറുന്നു. എങ്ങനെയാണ് അവര്‍ അത് മറികടക്കുന്നതെന്ന് ഖുഷിയെ ആകര്‍ഷകമാക്കുന്നത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

വിജയ് ദേവെരകൊണ്ടയ്‍ക്കു സാമന്തയ്‍ക്കും പുറമേ ചിത്രത്തില്‍ സച്ചിൻ ഖേദേകര്‍, ശരണ്യ പൊൻവന്നൻ, ജയറാം,വെന്നെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണൻ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലുണ്ട്. ചിത്രത്തിന്റെ ബജറ്റ് അമ്പത് കോടിയാണ് എന്നതിനാല്‍ ഖുഷി വിജയമായി. ഖുഷിയുടെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ സന്തോഷസൂചകമായി ചിത്രത്തിലെ നായകൻ വിജയ് ദേവെരകൊണ്ട ഒരു കോടി രൂപ 100 കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതിച്ചു നല്‍കിയിരുന്നു. സംഗീതം ഹിഷാം അബ്‍ദുള്‍ വഹാബാണ്.

Read More: സിനിമാ റിവ്യു ബോബിംഗോ?, പൊലീസ് കേസില്‍ വാദങ്ങളും പ്രതിവാദങ്ങളും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios