ഇനി പ്രഭാസ് പൊട്ടിച്ചിരിപ്പിക്കും.

സലാറിന്റെ വിജയത്തിളക്കത്തിലാണ് പ്രഭാസ്. പ്രഭാസ് നായകനായി വേഷമിടുന്ന മറ്റൊരു ചിത്രത്തിന്റെ പേര് അടുത്തിടെ പ്രഖ്യാപിച്ചത് വൻ ചര്‍ച്ചയായിരുന്നു. പ്രഭാസ് രാജാ സാബ് എന്ന ചിത്രത്തിലാണ് ഇനി നായകനാകുന്നത്. പ്രഭാസ് നായകനായി വേഷമിടുന്ന പുതിയ ചിത്രം രാജാ സാബിന്റെ റിലീസ് അപ്‍ഡേറ്റാണ് ചര്‍ച്ചയാകുന്നത്.

ക്രിസ്‍മസ് റിലീസായിട്ട് രാജ് സാബ് സിനിമ എത്തിക്കാനാണ് പദ്ധതിയിടുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ഒരു റൊമാന്റിക് ഹൊറര്‍ കോമഡി ചിത്രമായിട്ടാണ് രാജാ സാബ് എത്തുക. പ്രഭാസ് ഒരു ഹൊറര്‍ ചിത്രത്തില്‍ ആദ്യമായിട്ടാണ് നായകനാകുന്നത്. സംവിധായകൻ മാരുതിയും പ്രഭാസും ഒന്നിക്കുന്ന ചിത്രത്തില്‍ മാളവിക മോഹനനാണ് നായിക.

സംവിധായകൻ പ്രശാന്ത് നീലിന്റെ പുതിയ ചിത്രത്തില്‍ ബാഹുബലി നായകൻ പ്രഭാസും എത്തിയപ്പോഴുള്ള വൻ ഹൈപ്പില്‍ റിലീസായ സലാര്‍ ആഗോള ബോക്സ് ഓഫീസില്‍ എഴുന്നൂറ് കോടി രൂപയില്‍ അധികം നേടി എന്നാണ് റിപ്പോര്‍ട്ട്. കെജിഎഫ് എന്ന വമ്പൻ ഹിറ്റിന്റെ സംവിധായകനാണ് പ്രശാന്ത് നീല്‍ എന്നതും സലാറില്‍ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിച്ചു. ആ പ്രതീക്ഷകള്‍ നിറവേറ്റുന്നതാണ് സലാര്‍ സിനിമയ്‍ക്ക് രാജ്യമാകെ ലഭിക്കുന്ന സ്വീകരണം എന്നാണ് റിപ്പോര്‍ട്ട്. സലാര്‍ ഒരു മികച്ച ആക്ഷൻ ചിത്രമായിട്ട് ഒരു പ്രത്യേക കാലഘട്ടത്തില്‍ നടന്ന കഥയാണ് പറയുന്നത്.

കേരളത്തിലെ ആകാംക്ഷ പൃഥ്വിരാജും പ്രഭാസ് ചിത്രത്തില്‍ എത്തുന്നു എന്നതിലായിരുന്നു. പ്രഭാസിനൊപ്പം മലയാളത്തിന്റെ പൃഥ്വിരാജും സലാര്‍ സിനിമയില്‍ നിര്‍ണായക വേഷത്തില്‍ എത്തുമ്പോള്‍ എങ്ങനെയുണ്ടാകും എന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു കേരളം. എന്തായാലും പൃഥ്വിരാജ് സലാറില്‍ തന്റെ കഥാപാത്രം മികച്ചതാക്കി എന്നാണ് പൊതുവെയുള്ള അഭിപ്രായങ്ങള്‍. പ്രഭാസിനൊപ്പം നിറഞ്ഞുനില്‍ക്കുന്ന ഒരു കഥാപാത്രമാണ് ചിത്രത്തില്‍ പൃഥ്വിരാജിനുള്ളതും.

Read More: വാലിബൻ ആ നാട്ടില്‍ ഒരു ദിവസം മുന്നേയെത്തും, തെന്നിന്ത്യയിലെ വമ്പൻ റീലീസ്, യുദ്ധം പൊടിപാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക