ബ​ഗീരയിൽ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭു ദേവ എത്തുന്നത്.

പ്രഭുദേവ പ്രധാന കഥാപാത്രമായെത്തുന്ന സൈക്കോളജിക്കല്‍ ത്രില്ലര്‍ ചിത്രം 'ബഗീര' കേരളത്തിലേക്ക്. മാർച്ച് 24ന് ആണ് ചിത്രത്തിന്റെ കേരള റിലീസ്. ശ്രീ ബാല എൻ്റർടെയിൻമെൻ്റ് ആണ് വിതരം. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് പ്രഭുദേവ തന്നെയാണ്.

ബ​ഗീരയിൽ സീരിയല്‍ കില്ലറിന്റെ വേഷത്തിലാണ് പ്രഭു ദേവ എത്തുന്നത്. ഏഴ് നായികമാരാണ് ചിത്രത്തിലുള്ളത്. അമൈറ ദസ്തര്‍, രമ്യ നമ്പീശന്‍, ജനനി അയ്യര്‍, സഞ്ചിത ഷെട്ടി, ഗായത്ര ശങ്കര്‍, സാക്ഷി അഗര്‍വാള്‍, സോണിയ അഗര്‍വാള്‍ എന്നിവരാണ് നായികമാര്‍. 

സായ് കുമാര്‍, നാസ, പ്രഗതി എന്നിവരും ചിത്രത്തില്‍ പ്രധാന മറ്റ് കഥാപത്രങ്ങളെ അവതരിപ്പിക്കുന്നു. ഭരതന്‍ പിക്‌ചേഴ്‌സിന്റെ ബനറില്‍ ആര്‍ വി ഭരതനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സംഗീതം നിര്‍വഹിക്കുന്നത് ഗണേശന്‍ എസ് ആണ്. ഛായാഗ്രഹണം സെല്‍വകുമാര്‍ എസ് കെ, റൂബനാണ് എഡിറ്റര്ഡ. നൃത്ത സംവിധാനം രാജു സുന്ദരം, വസ്ത്രലംങ്കാരം സായ്, മേക്കപ്പ് കുപ്പു സ്വാമി. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

ദിൽഷ ഇനി നായിക; ഒപ്പം അജുവും അനൂപ് മേനോനും; സിനിമ പ്രഖ്യാപിച്ചു

അതേസമയം, ആയിഷ എന്ന മലയാള ചിത്രത്തില്‍ പ്രഭുദേവയുടെ കൊറിയോഗ്രഫിയില്‍ പുറത്തിറങ്ങിയ ഗാനം ഏറെ ശ്രദ്ധനേടിയിരുന്നു. മഞ്ജു വാര്യര്‍ നായികയായി എത്തിയ ഇന്തോ-അറബിക് ചിത്രമായിരുന്നു ഇത്. 'കണ്ണില് കണ്ണില്' എന്ന് തുടങ്ങുന്ന ഈ ​ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയൻ ആണ്. ബി കെ ഹരിനാരായണൻ എഴുതിയ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് എം ജയചന്ദ്രൻ ആണ്. ഡോ.നൂറ അൽ മർസൂഖിയാണ് ​ഗാനത്തിന്റെ അറബിക് വെർഷൻ എഴുതിയിരിക്കുന്നത്. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത് എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ടായിരുന്നു.