ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രഭാസിന്‍റെ പ്രതികരണം.  ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. 

പ്രഭാസിനെ(Prabhas) നായകനാക്കി 'കെജിഎഫ്' (KGF)സംവിധായകന്‍ പ്രശാന്ത് നീല്‍(Prashant Neels ) ഒരുക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് 'സലാർ'(Salaar). ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾക്ക് പ്രേക്ഷകർ ഏറെയാണ്. ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും(Prithviraj Sukumaran) അഭിനയിക്കുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം സ്ഥിരീകരിക്കുകയാണ് പ്രഭാസ്. 

സലാറിൽ ഞാനും പൃഥ്വിരാജും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. മികച്ചൊരു നടനാണ് അദ്ദേഹം. പൃഥ്വിരാജിനൊപ്പം അഭിനയിക്കാൻ അവസരമൊരുക്കിയ അണിയറ പ്രവർത്തകർക്ക് നന്ദിയെന്ന് പ്രഭാസ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രഭാസിന്‍റെ പ്രതികരണം. ശ്രുതി ഹാസന്‍ ആണ് ചിത്രത്തിലെ നായിക. 

Read Also: Radhe Shyam song : പ്രണയാതുരരായ് പ്രഭാസും പൂജയും; 'രാധേ ശ്യാം' സോം​ഗ്

അതേസമയം, 2022 ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അണിയറ പ്രവർത്തകർ നേരത്തെ അറിയിച്ചിരുന്നു. കെജിഎഫ് നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് സലാറിന്‍റെയും നിര്‍മ്മാണം. മധു ഗുരുസ്വാമിയാണ് പ്രതിനായക വേഷത്തില്‍ എത്തുന്നത്. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസില്‍ ആരംഭിച്ച ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ പാക്കപ്പ് ആയിരുന്നു.

രാധ കൃഷ്‍ണ കുമാർ സംവിധാനം ചെയ്യുന്ന രാധേ ശ്യാം ആണ് പ്രഭാസിന്റേതായി റിലീസിനൊരുങ്ങുന്നത്. ചിത്രം മാർച്ച് 11 തിയറ്ററുകളിൽ എത്തും. ഹസ്‍തരേഖ വിദഗ്‍ധനായ 'വിക്രമാദിത്യ' എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. 'പ്രേരണ' എന്ന കഥാപാത്രമായിട്ടാണ് ചിത്രത്തില്‍ പൂജ ഹെഗ്‍ഡെ എത്തുന്നത്.

ഭൂഷണ്‍ കുമാര്‍, വാംസി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. യുവി ക്രിയേഷന്‍, ടി - സീരീസ് ബാനറിലാണ് നിര്‍മാണം. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ സന്ദീപ്. സച്ചിൻ ഖറേഡേക്കര്‍, പ്രിയദര്‍ശിനി, മുരളി ശര്‍മ, സാഷ ഛേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ആക്ഷന്‍: നിക്ക് പവല്‍. ശബ്‍ദ രൂപകല്‍പന: റസൂല്‍ പൂക്കുട്ടി. നൃത്തം: വൈഭവി, കോസ്റ്റ്യൂം ഡിസൈനര്‍: തോട്ട വിജയഭാസ്‌കര്‍, ഇഖ ലഖാനി.

Read More: 21 Grams : ഡിവൈഎസ്പി നന്ദകിഷോറിനെ കാണാന്‍ ബാഹുബലി; '21 ഗ്രാംസി'ന് ആശംസയുമായി പ്രഭാസ്

സലാറിനൊപ്പം നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയാണ് പ്രഭാസ്. നാഗ് അശ്വിന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന, ഇനിയും പേരിട്ടിട്ടില്ലാത്ത സയന്‍സ് ഫിക്ഷന്‍ ചിത്രം, ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബഹുഭാഷാ മിത്തോളജിക്കല്‍ 3ഡി ചിത്രം ആദിപുരുഷ് എന്നിവയാണ് സലാര്‍ കൂടാതെ പ്രഭാസിന്‍റേതായി വരാനിരിക്കുന്ന പ്രോജക്ടുകള്‍.

മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമാകുന്ന ബ്രോ ഡാഡിയാണ് പൃഥ്വിരാജിന്റേതായി പുറത്തിറങ്ങിയ ചിത്രം. താരം തന്നെയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്യുന്ന ഗോള്‍ഡ്, ഷാജി കൈലാസിന്റെ കടുവ, ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്നിവയാണ് താരത്തിന്റെ മറ്റ് സിനിമകള്‍.