പൃഥ്വിരാജിന്‍റെ മാസ് പ്രകടനത്തിനൊപ്പം മോഹന്‍ലാലിന്‍റെ അതിഥി വേഷം കൂടിയായപ്പോള്‍ ഖലീഫ പ്രേക്ഷകന് സമ്മാനിച്ചത് ചെറുതല്ലാത്ത ദൃശ്യവിസ്മയമാണെന്ന് കാണികള്‍ പറയുന്നു.
ഓണം റിലീസായി തിയറ്ററുകളില്‍ എത്തിയ ഖലീഫയ്ക്ക് മികച്ച പ്രതികരണം. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം പക്കാ വൈശാഖ് പടം എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. പൃഥ്വിരാജിന്‍റെ മാസ് പ്രകടനത്തിനൊപ്പം മോഹന്‍ലാലിന്‍റെ അതിഥി വേഷം കൂടിയായപ്പോള്‍ ഖലീഫ പ്രേക്ഷകന് സമ്മാനിച്ചത് ചെറുതല്ലാത്ത ദൃശ്യവിസ്മയമാണെന്ന് കാണികള്‍ പറയുന്നു. ഫസ്റ്റ് ഹാഫിനെക്കാള്‍ സെക്കന്‍ഡ് ഹാഫ് ആണ് കൂടുതല്‍ ഇഷ്ടമായതെന്നും ഇവര്‍ പറയുന്നുണ്ട്.
'ഒരു മാസ് പടം കണ്ടിട്ട് കാലങ്ങൾക്ക് ശേഷമാണ് ഇജ്ജാതി സാറ്റിസ്‌ഫാക്ഷൻ. ആമിർ അലി തിയേറ്റർ അങ്ങ് ഇളക്കി മറിച്ചിട്ടുണ്ട്. ഹീറോയിസം എന്നൊക്കെ പറഞ്ഞാൽ പീക്ക്. അടിക്ക് അടി.. ഇടിക്ക് ഇടി, അതും ആ പവർ ഇവിടെ ഫീൽ ചെയ്യും. ഡയലോഗുകളിലെ റഫറൻസ് തുടങ്ങി പേര് കൊണ്ട് പോലും ഓളമുണ്ടാക്കിയ എല്‍ വരെ കളറാക്കിയിട്ടുണ്ട്', എന്ന് ഒരു പ്രേക്ഷകന്‍ പറയുന്നു.
'മമ്പറക്കൽ ആമിർ അലി കസറി. കഴിഞ്ഞ കുറേ വർഷങ്ങൾക്കിടയിൽ മോളിവുഡിൽ വന്ന Proper Out & Out മാസ്സ് ആക്ഷൻ പടം. പൃഥ്വിരാജിന്റെ പെർഫോമൻസ് ആണ് എടുത്ത് പറയേണ്ടത്.. ഇമ്മാതിരി ലെവലിൽ ഒരു പടം പുള്ളി ചെയ്യുന്നത് കാലങ്ങൾക്ക് ശേഷമാണ്. എന്തായാലും സംഭവം കലക്കിയിട്ടുണ്ട്. പിന്നെ മ്മടെ അഹമ്മദ് അലി.. ചുമ്മാ തീ', എന്ന് മറ്റൊരു പ്രേക്ഷകനും പറയുന്നു. ജേക്സ് ബിജോയിയുടെ പശ്ചാത്തല സംഗീതത്തിലും പ്രേക്ഷക പ്രശംസ ഏറെയാണ്. ചിത്രത്തിലെ മോഹന്‍ലാല്‍ എന്‍ട്രിക്കായി ആവേശത്തോടെ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് ചെറുതല്ലാത്ത ആവേശം തന്നെ ആ സീന്‍ നല്‍കിയിട്ടുണ്ടെന്നും പ്രതികരണങ്ങളില്‍ നിന്നും വ്യക്തമാണ്.
വൈശാഖിൻ്റെ സംവിധാനത്തിലെത്തുന്ന 'ഖലീഫ'യുടെ തിരക്കഥ ജിനു എബ്രഹാമാണ് രചിച്ചത്. തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് നായിക. ചിത്രത്തിൽ മാമ്പറയ്ക്കൽ ആമിർ അലി എന്ന കഥാപാത്രമായ് പൃഥ്വിരാജ് എത്തുമ്പോൾ മാമ്പറയ്ക്കൽ അഹമ്മദ് അലിയായി അതിഥി വേഷത്തിൽ മോഹൻലാലും പ്രത്യക്ഷപ്പെടുന്നു. രഞ്ജി പണിക്കർ. ശിവജിത്, ഇന്ദ്രൻസ്, ഷമ്മി തിലകൻ,ഷൈൻ വർഗീസ്, മോഹിനി, കൈറാ, മാസ്റ്റർ നഫാഷ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.



