'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്', എന്ന ടാഗ്‍ലൈനോടെ എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
പൃഥ്വിരാജിന്റേതായി ഏറെ പ്രതീക്ഷയോടെ സിനിമാസ്വാദകർ കാത്തിരുന്ന ചിത്രമാണ് 'തീർപ്പ്'. പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് രതീഷ് അമ്പാട്ടാണ്. മുരളി ഗോപിയുടേതാണ് തിരക്കഥ. മുൻപ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകൾക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചിരുന്നത്. ഈ അവസരത്തിൽ ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രം ഓഗസ്റ്റ് 25ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യും. റിലീസ് പ്രഖ്യാപിച്ചുകൊണ്ടുള്ള തീമാറ്റിക് പോസ്റ്റർ ശ്രദ്ധനേടുകയാണ്. 'വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്', എന്ന ടാഗ്‍ലൈനോടെ എത്തുന്ന ചിത്രത്തിൽ ഇന്ദ്രജിത്തും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിർമ്മാണം.
അതേസമയം, കടുവയാണ് പൃഥ്വിരാജിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം 50 കോടി ക്ലബ്ബിൽ ഇടംനേടിയിരുന്നു. ഷാജി കൈലാസ് എന്ന സംവിധായകന്റെ തിരിച്ചു വരവിനെയും പൃഥ്വിരാജിന്റെ മാസ് ആക്ഷനെയും പ്രകീർത്തിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയത്. 'കടുവക്കുന്നേല്‍ കുറുവച്ചൻ' എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചത്.
Theerppu teaser : പൃഥ്വിരാജിന്റെ 'തീര്‍പ്പ്' രണ്ടാം ടീസര്‍
ഷാജി കൈലാസിന്റെ തന്നെ കാപ്പ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് നിലവിൽ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 'കൊട്ട മധു' എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അപർണ ബാലമുരളി നായികയായി എത്തുന്ന ചിത്രത്തിൽ ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജി ആര്‍ ഇന്ദുഗോപൻ എഴുതിയ 'ശംഖുമുഖി' എന്ന നോവലിനെ ആസ്‍പദമാക്കിയുള്ളതാണ് ചിത്രം ഒരുങ്ങുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ജിനു എബ്രഹാം, ഡോള്‍വിൻ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‍കെ റൈറ്റേഴ്‍സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.
