Asianet News MalayalamAsianet News Malayalam

അക്ഷയ് കുമാർ ചിത്രത്തിൽ പൃഥ്വിരാജ്; ഫസ്റ്റ് ലുക്ക് പുറത്ത്

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 

actor prithviraj to act akshay kumar movie Bade Miyan Chote Miyan
Author
First Published Dec 7, 2022, 12:27 PM IST

ക്ഷയ് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രം ബഡേ മിയാൻ ചോട്ടേ മിയാൻ സിനിമയിൽ പൃഥ്വിരാജും. കബീർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. 

ചിത്രത്തിന്റെ ഭാ​ഗമാകാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നാണ് തന്റെ ക്യാരക്ടർ ലുക്ക് പങ്കുവച്ചു കൊണ്ട് പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. ടൈഗർ ഷ്രോഫും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്  അലി അബ്ബാസ് സഫർ ആണ്. ജാൻവി കപൂർ നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.

പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. അമിത് തൃവേദി സംവിധാനം ചെയ്ത 'അയ്യ', അതുൽ സബർവാളിന്റെ 'ഔറംഗസേബ്', ശിവം നായർ, നീരജ് പാണ്ഡെ എന്നിവർ ചേർന്ന് സംവിധാനം ചെയ്ത 'നാം ശബാന' തുടങ്ങിയവയാണ് പൃഥ്വിരാജ് മുൻപ് അഭിനയിച്ച ഹിന്ദി സിനിമകൾ.  

അതേസമയം, ​ഗോൾഡ് എന്ന മലയാള സിനിമയാണ് പൃഥ്വിരാജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നയൻതാര നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് അൽഫോൺസ് പുത്രൻ ആണ്. അജ്‍മല്‍ അമീര്‍, കൃഷ്‍ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷൻ മാത്യു, മല്ലിക സുകുമാരൻ, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്‍ണ, ശാന്തി കൃഷ്‍ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 

'പൂങ്കാറ്റെ പോയി ചൊല്ലാമോ..'; പാട്ടുപാടി കോളേജ് പിള്ളാരെ കയ്യിലെടുത്ത് ഉണ്ണി മുകുന്ദൻ- വീഡിയോ

ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം. അല്‍ഫോണ്‍സ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. രാജേഷ് മുരുഗേശനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ശബരീഷ് വര്‍മയാണ് ചിത്രത്തിന്റെ ഗാനരചയിതാവ്.

Follow Us:
Download App:
  • android
  • ios