ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായിട്ടാണ് ഇരുവരും എത്തിയത്.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' എന്ന ചിത്രത്തിൽ വില്ലനായി എത്തി ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി മാറിയ താരമാണ് മോഹൻലാൽ(Mohanlal). ഇന്ന് അറുപത്തി രണ്ടിന്റെ നിറവിൽ നിൽക്കുന്ന താരത്തിന് ആശംസയുമായി വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇക്കൂട്ടത്തിൽ നടൻ പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ച ആശംസ ശ്രദ്ധനേടുകയാണ്.
“ഇല്ല ... ഞാൻ വെറുതെ വിടില്ല ! അടുത്ത വർഷം വീണ്ടും വരും ! പിറന്നാൾ ആശംസകൾ ചേട്ടാ”, എന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചത്. ഒപ്പം ഇരുവരും ഒന്നിച്ചെത്തിയ ബ്രോ ഡാഡിയിലെ ഒരു സ്റ്റില്ലും പൃഥ്വി പങ്കുവച്ചിട്ടുണ്ട്. പിന്നാലെ നമിരവധി പേരാണ് ഈ പോസ്റ്റ് ഷെയർ ചെയ്യുകയും ആശംസകൾ അറിയിക്കുകയും ചെയ്തത്.
ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പൃഥ്വിരാജും മോഹൻലാലും ഒന്നിച്ചെത്തിയ ചിത്രമാണ് ബ്രോ ഡാഡി. അച്ഛനും മകനുമായിട്ടാണ് ഇരുവരും എത്തിയത്. അതേസമയം, എമ്പുരാനായുള്ള കാത്തിരിപ്പിലാണ് മലയാള സിനിമാസ്വാദകർ. ലൂസിഫറിന്റെ രണ്ടാം ഭാഗമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ എമ്പുരാൻ ശ്രദ്ധനേടിയിരുന്നു. 'ലൂസിഫറി'ൻറെ മുഴുവൻ കഥയും പറയണമെങ്കിൽ മൂന്ന് സിനിമകൾ വേണ്ടിവരുമെന്ന് ആദ്യമേ തങ്ങൾക്ക് അറിയാമായിരുന്നുവെന്നും ആദ്യത്തേത് വിജയമായതിനാലാണ് തുടർഭാഗം പ്ലാൻ ചെയ്യാനാവുന്നതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു. ബറോസ് ഉൾപ്പെടെയുള്ള തിരക്കുകളിൽ നിന്ന് മോഹൻലാലും ആടുജീവിതം ഉൾപ്പെടെയുള്ള ചിത്രങ്ങൾ പൂർത്തിയാക്കി പൃഥ്വിരാജും എത്തിയതിനുശേഷം മാത്രമാവും എമ്പുരാൻ ആരംഭിക്കുക.
മൂന്ന് ആഴ്‍ചയ്‍ക്കുള്ളില്‍ ഒരു കോടി കാഴ്‍ചക്കാര്‍, ഹിന്ദിയില്‍ സൂപ്പര്‍ഹിറ്റായി 'ഒടിയൻ'
മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'ഒടിയൻ' അടുത്തിടെ ഹിന്ദിയില്‍ മൊഴിമാറ്റി പുറത്തിറക്കിയിരുന്നു. യുട്യൂബിലൂടെ പെൻ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് 'ഒടിയൻ ചിത്രത്തിന്റെ ഹിന്ദിക്കും ലഭിക്കുന്നത്. ഏപ്രില്‍ 23ന് റിലീസ് ചെയ്‍ത ഹിന്ദി പതിപ്പ് ഒരു കോടിയലധികം പേര്‍ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ വി എ ശ്രീകുമാര്‍ മേനോൻ (Odiyan).
ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്‍ചകൾക്കുള്ളിൽ 'ഒടിയൻ' എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ. 'ആര്‍ആര്‍ആര്‍' ഹിന്ദിയിൽ വിതരണം ചെയ്യുകയും 'കഹാനി' അടക്കമുള്ള സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്‍ത പെൻമൂവി സാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്.
Mohanlal Birthday : 'നീ പോ മോനെ ദിനേശാ', മലയാളികള്‍ ഏറ്റുപറഞ്ഞ ലാലേട്ടൻ ഡയലോഗുകൾ
1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ എന്നുമാണ് വി എ ശ്രീകുമാരൻ മേനോൻ എഴുതിയിരിക്കുന്നത്. നൂറ് കോടി ക്ലബിലെത്തിയ ചിത്രമാണ് വി എ ശ്രീകുമാര്‍ മേനോന്റെ 'ഒടിയൻ'. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രവുമാണ് 'ഒടിയൻ'. 'കെജിഎഫ് രണ്ട്' എത്തും വരെ ഒടിയൻ തന്നെയായിരുന്നു മുന്നില്‍. മോഹൻലാല്‍ നായകനായ ഒടിയൻ ചിത്രത്തില്‍ മഞ്‍ജു വാര്യരായിരുന്നു നായികയായി എത്തിയത്.
ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലായിരുന്നു നിര്‍മാണം. മാക്സ് ലാബ് സിനിമാസ് ആയിരുന്നു വിതരണം. ജോൺ കുട്ടിയാണ് ചിത്രത്തിന്റെ ചിത്ര സംയോജനം നിര്‍വഹിച്ചത്.
കെ ഹരികൃഷ്‍ണനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. പ്രകാശ് രാജ്, ഇന്നസെന്റ്, സിദ്ദിഖ്, കൈലാഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ടായിരുന്നു. ഷാജി കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. സമീപകാലത്ത് ചില മലയാള ചിത്രങ്ങളുടെ ഹിന്ദി മൊഴിമാറ്റ പതിപ്പുകള്‍ ഹിറ്റായതുപോലെ 'ഒടിയനും' സ്വീകരിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ആരാധകരെ സന്തോഷിപ്പിക്കുന്നത്.
