Asianet News MalayalamAsianet News Malayalam

Tovino birthday : 'മിന്നല്‍ അളിയന്' ആശംസകളുമായി പൃഥ്വിരാജ്, നന്ദി ചേട്ടായെന്ന് ടൊവിനൊ തോമസ്

ടൊവിനൊ തോമസിന് ആശംസകളുമായി പൃഥ്വിരാജ്.
 

Actor Prithviraj wishes to Tovino Thomas on his birthday
Author
Kochi, First Published Jan 21, 2022, 11:35 AM IST


ടൊവിനൊ തോമസ് (Tovino Thomas) ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. 'മിന്നല്‍ മുരളി' ചിത്രം വൻ വിജയമായിരിക്കുന്ന സന്തോഷത്തിലാണ് ഇത്തവണ  ടൊവിനൊ തോമസ് ജന്മദിനം ആഘോഷിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാവരുടെയും ആശംസ 'മിന്നല്‍' എന്നും കൂടി ചേര്‍ത്താണ്. പൃഥ്വിരാജ് (Prithviraj) പോലും ടൊവിനൊ തോമസിന് ആശംസകള്‍ നേര്‍ന്നത് സന്തോഷ ജന്മദിനം 'മിന്നല്‍ അളിയാ' എന്ന് പറഞ്ഞുകൊണ്ടാണ്.

ടൊവിനൊ തോമസിന്റെ ഫോട്ടോയും പങ്കുവെച്ചാണ് പൃഥ്വിരാജ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. 'നന്ദി ചേട്ടാ' എന്ന് ടൊവിനൊ തോമസ് മറുപടിയും എഴുതിയിരിക്കുന്നു. 'മിന്നല്‍ മുരളി' ചിത്രത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. മിന്നല്‍ മുരളി ചിത്രത്തിലെ കൗതുക കാഴ്‍ചകള്‍ക്ക് പുറമേ അഭിനേതാക്കളുള്‍പ്പടെ വീഡിയോയില്‍ അനുഭവം പങ്കുവയ്‍ക്കുകയും ചെയ്യുന്നു.

'മിന്നല്‍ മുരളി' എന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് സോഫിയ പോളാണ്.വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‍സിന്റെ ബാനറില്‍ ആണ് ചിത്രം നിര്‍മിച്ചത്. സമീര്‍ താഹിര്‍ ആണ്  ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്.

നെറ്റ്ഫ്ളിക്സിന്‍റെ ക്രിസ്‍മസ് റിലീസായിട്ടാണ് ടൊവിനൊ തോമസ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലുള്ള ചിത്രത്തിന്റെ ചിത്രസംയോജനം ലിവിങ്സ്റ്റണ്‍ മാത്യു. ടൊവിനൊ നായകനാകുന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതം സുഷിന്‍ ശ്യാം. കലാസംവിധാനം മനു ജഗത്ത്, അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരുടേതാണ് തിരക്കഥ.

Follow Us:
Download App:
  • android
  • ios