മാധവന്റെ പുതിയ ലുക്ക് ശ്രദ്ധയാകര്‍ഷിക്കുകയാണ്.

രാജ്യമൊട്ടാകെ ആരാധകരുള്ള ഒരു ചലച്ചിത്ര താരമാണ് ആര്‍ മാധവൻ. സാമൂഹ്യ മാധ്യമത്തിലും സജീവമായി ഇടപെടുന്ന താരമാണ് ആര്‍ മാധവൻ. മാധവൻ പുതിയ ലുക്കിലുള്ള ഒരു ഫോട്ടോ പുറത്തുവിട്ടതാണ് നിലവില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നത്. ശെയ്‍ത്താനാണ് മാധവൻ വേഷമിട്ട ചിത്രങ്ങളില്‍ ഒടുവില്‍ പ്രദര്‍ശനത്തിനെത്തിയത്.

Add Asianetnews as a Preferred SourcegooglePreferred

വില്ലൻ വേഷത്തില്‍ മാധവനെത്തിയ ഹൊറര്‍ ചിത്രം ശെയ്‍ത്താൻ ആഗോളതലത്തില്‍ ആകെ 212 കോടി രൂപയില്‍ അധികം കളക്ഷൻ നേടി എന്നാണ് റിപ്പോര്‍ട്ട്. വനരാജ് കാശ്യപ് എന്ന ഒരു കഥാപാത്രമായ മാധവനൊപ്പം അജയ് ദേവ്‍ഗണും ജ്യോതികയുമെത്തിയ ശെയ്‍ത്താന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് വികാസ് ബഹ്‍ലാണ്. സുധാകര്‍ റെഡ്ഡി യക്കാന്തിയാണ് ഛായാഗ്രാഹണം. അമിത് ത്രിവേദിയാണ് ശെയ്‍ത്താന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

View post on Instagram

ആര്‍ മാധവന്റേതായി ധോക്ക: റൗണ്ട് ദ് കോര്‍ണര്‍' ആണ് ശെയ്‍ത്താനു മുമ്പെത്തിയത്. സംവിധാനം നിര്‍വഹിച്ചത് കൂക്കി ഗുലാത്തിയാണ്. ഛായാഗ്രാഹണം നിര്‍വഹിച്ചത് അമിത് റോയ്‍യാണ്. ഖുഷാലി കുമാറും പ്രധാന വേഷത്തിലെത്തിയിരുന്നു.

അജയ് ദേവ്‍ഗണ്‍ നായകനായവയില്‍ ശെയ്‍ത്താൻ ചിത്രത്തിന് മുന്നേയെത്തിയ 'ഭോലാ'യും ഹിറ്റായി മാറിയിരുന്നു. സംവിധാനം നിര്‍വഹിച്ചതും അജയ് ദേവ്‍ഗണാണ്. ഛായാഗ്രാഹണം അസീസ് ബജാജാണ് നിര്‍വഹിച്ചത്. മലയാളി നടി അമലാ പോള്‍ ബോളിവുഡ് സിനിമയില്‍ അരങ്ങേറിയ ഭോലായില്‍ തബു, സഞ്‍യ് മിശ്ര, ദീപിക ദോബ്രിയാല്‍, വിനീത് കുമാര്‍, ഗജ്‍രാജ് റാവു, അ‍ര്‍പിത് രങ്ക, ലോകേഷ് മിട്ടല്‍, ഹിര്‍വ ത്രിവേദ്, അര്‍സൂ സോണി, തരുണ്‍ ഘലോട്ട്, അമിത് പാണ്ഡേ, ജ്യോതി ഗൗബ, അഖിലേഷ് മിശ്ര, സിമ, അഭിഷേക് ബച്ചൻ, ചേതൻ ശര്‍മ തുടങ്ങിയവരും നായകൻ അജയ് ദേവ്‍ഗണിനൊപ്പം പ്രധാന വേഷങ്ങളില്‍ ഉണ്ടായിരുന്നു.

Read More: ഹരോം ഹരയുമായി സുധീര്‍ ബാബു, ട്രെയിലര്‍ പുറത്ത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക