നടൻ റാണാ ദഗുബാട്ടി ജീവചരിത്ര സിനിമയ്‍ക്കായി തയ്യാറെടുക്കുന്നു.
ബാഹുബലി എന്ന വൻ ഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചതാണ് റാണാ ദഗുബാട്ടി. റാണാ ദഗുബാട്ടി ഒരു ജീവചരിത്ര സിനിമയ്‍ക്കായി തയ്യാറെടുക്കുന്നു എന്നാണ് തെലുങ്കില്‍ നിന്നുള്ള റിപ്പോര്‍ട്ട്. ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ കഥയാണ് നടൻ റാണാ ദഗുബാട്ടി ഒരു ബയോപ്പിക്കായി ഒരുക്കാൻ ആലോചിക്കുന്നത്. ഇതിനായി റാണാ ദഗുബാട്ടി പല സംവിധായകരെയും സമീപിച്ചു എന്നാണ് തെലുങ്കില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഇതിഹാസമായ മുഹമ്മദ് അലിയെ കുറിച്ചുള്ള ഹോളിവുഡ് സിനിമകള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍ മുഹമ്മദ് അലിയുടെ ജീവിത കഥ ഇന്ത്യൻ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് അവതരിപ്പിക്കാനാണ് റാണാ ദഗുബാട്ടി ആലോചിക്കുന്നത് എന്ന് 123 തെലുങ്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. റാണാ ദഗുബാട്ടി ആ ജീവചരിത്ര സിനിമയില്‍ നായകനാകാനാണോ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമല്ല. നിര്‍മാതാവായാണോ റാണാ ദഗുബാട്ടി സിനിമയുടെ ഭാഗമാകുക എന്നും വ്യക്തമാകാൻ കുറച്ച് കാത്തിരിക്കണം.
റാണാ ദഗുബാട്ടി നടനായി ഒടുവിലെത്തിയ ചിത്രം സ്‍പൈയാണ്. 'കാര്‍ത്തികേയ' എന്ന ഹിറ്റ് തെലുങ്ക് ചിത്രത്തിലൂടെ പ്രേക്ഷപ്രീതി നേടിയ നിഖില്‍ സിദ്ധാര്‍ഥ് നായകനായ ചിത്രമാണ് സ്‍പൈ. ഗാരി ബി എച്ച് ആണ് ചിത്രം സംവിധാനം ചെയ്‍തത്. സ്‍പൈയില്‍ റാണാ ദഗുബാട്ടി അതിഥി താരമായിട്ടായിരുന്നു എത്തിയത്.
സിനിമാ നടൻ, നിര്‍മാതാവ് എന്നതിനൊപ്പം ടെലിവിഷനിലൂടെയും ശ്രദ്ധയകാര്‍ഷിച്ചിക്കാൻ റാണാ ദഗുബാട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. വ്യവസായിയുമാണ് റാണാ ദഗുബാട്ടി. ബാഹുബലിയില്‍ ഭല്ലലദേവ എന്ന ഒരു കഥാപാത്രമായിട്ടാണ് റാണാ ദഗുബാട്ടി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചത്. നേനു രാജു നേനേ മന്ത്രിയെന്ന സിനിമയിലെ രാജുവായും ഘാസിയിലെ അര്‍ജുനായും ഒക്കെ റാണാ ദഗുബാട്ടി ശ്രദ്ധയാകര്‍ഷിച്ചു. ഒരു വിഷ്വല്‍ ഇഫക്റ്റ് കമ്പനിയും താരം നടത്തുന്നുണ്ട് എന്ന് മാത്രമല്ല സുരേഷ് പ്രോഡക്ഷന്റെ പ്രധാന ഒരു ചുമതലക്കാരനും ഗായകനുമാണ്.
Read More: ജതിൻ രാംദാസെത്തി, ഇനി നിര്‍ണായക രംഗങ്ങള്‍, മോഹൻലാലിന്റെ എമ്പുരാന്റെ ആവേശത്തിരയില്‍ ടൊവിനൊ
