മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍'.
കഥാപാത്രങ്ങളുടെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകുന്നവരാണ് അഭിനേതാക്കൾ. ശരീര ഭാരം കുറയ്ക്കാനായാലും കൂട്ടാനായാലും ഇവർ തയ്യാറായിരിക്കും. അത്തരത്തിൽ കഥാപാത്രത്തിനായി ശാരീരികമായി കഠിനാധ്വാനം ചെയ്യുന്ന താരമാണ് രൺദീപ് ഹൂഡ. ഹൈവേ, സരബ്ജിത്ത് തുടങ്ങിയ ചിത്രങ്ങളിലെ താരത്തിന്റെ രൂപമാറ്റം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് രൺദീപ്.
ചിത്രത്തിനായി നടൻ ഇതുവരെ 18 കിലോ കുറച്ചെന്നാണ് ബോംബെ ടൈംസിനിനെ ഉദ്ധരിച്ച് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. ഇനിയും ഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. മഹേഷ് മഞ്ജരേക്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സ്വതന്ത്ര വീര സവര്‍ക്കര്‍'. ചിത്രത്തിൽ സവർക്കറായി എത്തുന്നത് രൺദീപ് ആണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ലണ്ടൻ, മഹാരാഷ്‍ട്ര, ആൻഡമാൻ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുക. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തില്‍ ഉയർത്തിക്കാട്ടുന്നതായിരിക്കും 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു. ഓഗസ്റ്റിൽ ചിത്രത്തിന്റെ ഷൂട്ട് തുടങ്ങുമെന്ന് മുൻപ് അറിയിച്ചിരുന്നു.
പൃഥ്വിരാജ് എത്തില്ല, ചാക്കോച്ചൻ വരും, 'ഒറ്റ്' ഓണത്തിന് എന്ന് മമ്മൂട്ടി
നമുക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിൽ പങ്ക് വഹിച്ച നിരവധി നായകന്മാരുണ്ട്. എന്നിരുന്നാലും, എല്ലാവർക്കും അവരുടെ പങ്കിന്റെ പ്രാധാന്യം ലഭിച്ചിട്ടില്ല. ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ടതും ചർച്ച ചെയ്യപ്പെടുന്നതും സ്വാധീനിച്ചതുമായ വിനായക് ദാമോദർ സവർക്കറുടെ ജീവിത കഥ പറയേണ്ടതുണ്ട്. തന്നെ ആ കഥാപാത്രം ചെയ്യാൻ തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നാണ് സിനിമ പ്രഖ്യാപന വേളയിൽ രണ്‍ദീപ് ഹൂഡ പറഞ്ഞത്.
ആനന്ദ് പണ്ഡിറ്റ്, സന്ദീപ് സിംഗ് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. ആനന്ദ് പണ്ഡിറ്റ് മോഷൻ പിക്ചഴ്‍സ്, ലെജന്റ് സ്റ്റുഡിയോസ് എന്നീ ബാനറിലാണ് നിര്‍മാണം. രൂപ പണ്ഡിറ്റും ജയ പാണ്ഡ്യയുമാണ് സഹ നിര്‍മാതാക്കള്‍. സ്വതന്ത്ര വീര സവര്‍ക്കര്‍ എന്ന സിനിമയിലെ മറ്റ് കഥാപാത്രങ്ങള്‍ ആരൊക്കെയാകും അഭിനയിക്കുക എന്ന് അറിവായിട്ടില്ല.
