അല്‍പം സാഹസികത നിറഞ്ഞ ചിത്രങ്ങളാണ് സീരിയല്‍ നടി റിനി രാജ് പങ്കുവെച്ചിരിക്കുന്നത്.
ടെലിവിഷൻ ആരാധകരുടെ സ്വീകരണമുറി കുറച്ചുനാൾ മുൻപ് വരെ 'കറുത്തമുത്തി'ന്റെ ഹാങ്ങോവറിൽ ആയിരുന്നു. 'ബാല' എന്ന യുവ ഐഎസ് ഉദ്യോഗസ്ഥയും അവരുടെ കുടുംബത്തെയും ചുറ്റിപറ്റി നടക്കുന്ന സംഭവങ്ങളിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർ മുഴുവനും 'കറുത്തമുത്തി'ന്റെ ആരാധകരായി മാറിയിരുന്നു. 'ബാല'യായി പക്വത നിറഞ്ഞ അഭിനയം കാഴ്‍ചവച്ചപ്പോൾ റിനി രാജ് എന്ന നടിക്ക് പ്രായം 19 ആയിരുന്നു. 'കറുത്തമുത്തി'ന് ശേഷം 'താമരത്തുമ്പിടയിലും കസ്‍തൂരിമാനിലും നിറഞ്ഞുനിന്നിരുന്നു റിനി രാജ്. അൽപ്പം പക്വതയാര്‍ന്ന് കഥാപാത്രങ്ങൾ കൈകാര്യം ചെയ്‍തത് കൊണ്ടുതന്നെ റിനി രാജിന്റെ പ്രായത്തെ ചുറ്റിപറ്റി ചർച്ചകളും സജീവമായിരുന്നു. ഇപ്പോഴിതാ നടി റിനി രാജ് തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. അല്‍പം സാഹസികത നിറഞ്ഞ ചിത്രങ്ങളാണ് റിനി രാജ് പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്.
പാമ്പിനെയും ഓന്തിനെയും എല്ലാം ശരീരത്തിൽ കയറ്റിയാണ് റിനി രാജിന്റെ പോസ്. ഒരു പേടിയും ഇല്ലാതെയാണ് പാമ്പ് കൈയിൽ ചുറ്റി ഇരിക്കുമ്പോഴും നടി റിനി രാജ് ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത്. 'ചാൾസ് ശോഭരാജിൽ പോലും ഇത്ര ധൈര്യം കണ്ടിട്ടില്ല' എന്നായിരുന്നു ഒരാളുടെ കമന്റ്. റിനിക്ക് പേടിയില്ലെന്ന് കാണിക്കുന്നെങ്കിലും മുഖത്ത് ചെറിയ പേടിയുണ്ട് എന്ന് മറ്റൊരാൾ പറയുന്നുണ്ട്.
എത്രയാണ് പ്രായം എന്ന് തിരക്കുമ്പോൾ റിനി രാജ് ശരിക്കുള്ള വയസ്സ് തുറന്നുപറഞ്ഞിരുന്നുവെങ്കിലും പലപ്പോഴും പലരും അത് വിശ്വസിച്ചിരുന്നില്ല. അത്തരക്കാർക്കുള്ള മറുപടി റിനി നൽകിയിരുന്നു. പന്ത്രണ്ടാം വയസ്സിൽ അഭിനയിക്കാൻ ആരംഭിച്ചതായാണ് റിനി രാജ് നേരത്തെ ഇൻസ്റ്റയിലൂടെ വ്യക്തമാക്കിയത്. സിനിമയിലും റിനി രാജ് അഭിനയിച്ചിട്ടുണ്ട്.
'മരംകൊത്തി' എന്ന സിനിമയ്ക്ക് ശേഷം റിനി രാജ് 'സ്‍മാർട്ട് ബോയ്‍സ്', 'ഒറ്റക്കോലം' തുടങ്ങിയ മലയാള സിനിമകളിലും 'നിഴൽ', 'പട്ടൈ കലപ്പ്' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിരുന്നു.
Read More: 'ഇരുപതുവര്‍ഷമായുള്ള ബന്ധമാണ്', സുബിയെ കുറിച്ച് ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് ലക്ഷ്‍മി പ്രിയ
