ടനും നിർമാതാവുമായ ആർ കെ സുരേഷ് വിവാഹിതനായി. ബിസിനസ്സുകാരിയായ മധുവാണ് വധു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ വിവാഹച്ചടങ്ങിൽ പതിനഞ്ചുപേർ മാത്രമാണ് പങ്കെടുത്തത്. ധർമ ധുരൈ, താരൈ താപട്ടൈ തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ ആർ കെ സുരേഷ് ‘ശിക്കാരി ശംഭു ‘എന്ന ചിത്രത്തിലൂടെയാണ് മലയാളികൾക്കും സുപരിചിതനായത്.

എം.പത്മകുമാർ ജോജുവിനെ നായകനാക്കി ഒരുക്കിയ ജോസഫിന്റെ തമിഴ് റീമേക്കായ ‘വിചിത്തിരൻ’ ആണ് സുരേഷിന്റെ പുറത്തിറങ്ങാൻ ഇരിക്കുന്ന പുതിയ ചിത്രം. പത്മകുമാർ തന്നെയാണ് ചിത്രം തമിഴിൽ സംവിധാനം ചെയ്യുന്നത്.

ജോജു ചെയ്‍ത വേഷത്തില്‍ ആര്‍ കെ സുരേഷാണ് ചിത്രത്തിൽ എത്തുന്നത്. വിചിത്തിരൻ എന്ന് പേരിട്ട സിനിമയില്‍ രണ്ട് വ്യത്യസ്‍ത ഗെറ്റപ്പിലാണ് ആര്‍ കെ സുരേഷ് എത്തുന്നത്. ഷംന കാസിമും ചിത്രത്തിലുണ്ട്. ബാലയാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.