Asianet News MalayalamAsianet News Malayalam

പൃഥ്വിരാജ് -ആ പേരിന് അർത്ഥം ഭൂമിയുടെ അധിപൻ എന്നു കൂടിയാണ്; പിന്തുണയുമായി സാജിദ് യാഹിയ

മുള്ളു നിറഞ്ഞ പാതകൾ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ്‌ ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓർക്കുന്നതെന്നും സാജിദ് കുറിക്കുന്നു. 

actor Sajid Yahiya facebook post about prithviraj
Author
Kochi, First Published May 28, 2021, 10:54 AM IST

ക്ഷദ്വീപ് ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ പൃഥ്വിരാജിനെതിരെ പ്രതിഷേധം ഉയരുകയാണ്. താരത്തിനെ പിന്തുണച്ച് കൊണ്ട് നിരവധി പേർ ഇതിനോടകം രം​ഗത്തെത്തി കഴിഞ്ഞു. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ സാജിദ് യാഹിയ.

സിനിമയിൽ എത്തിയ ആദ്യ നാളുകളിൽ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നടനാണ് പൃഥ്വിരാജ്. എന്നാൽ അതിനെയെല്ലാം അതിജീവിച്ച് ഇന്ന് മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാകാൻ അദ്ദേഹത്തിന് സാധിച്ചുവെന്ന് സാജിദ് യാഹിയ പറഞ്ഞു. മുള്ളു നിറഞ്ഞ പാതകൾ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ്‌ ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓർക്കുന്നതെന്നും സാജിദ് കുറിക്കുന്നു. 

സാജിദ് യാഹിയയുടെ പോസ്റ്റ്

പ്രിത്വിരാജ് സുകുമാരൻ
പ്രമുഖർ അവരുടെ മൂത്ര പ്രയോഗത്തിന്റെ വിഷം
കടം കൊള്ളാൻ ഉപയോഗിച്ച പൃഥ്വിരാജിന്റെ വാലിനും ഉണ്ടൊരു ചരിത്രം.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നു ഗോൾഡ് മെടലോടെ ഇംഗ്ലീഷ് ബിരുദം
നേടി പിന്നീട് കുറച്ചു കാലം അധ്യാപനവും
അവിടെ നിന്നു എം. ടി യുടെ നിർമ്മാല്യത്തിലൂടെ
സിനിമയിലേക്ക് വന്ന നിഷേധിയുടെ ചരിത്രം..
എടപ്പാൾ പൊന്നാംകുഴി വീട്ടിൽ
സുകുമാരന്റെ ചരിത്രം..
അതെ സുകുമാരന്റെ മകൻ തന്നെയാണ് പ്രിത്വിരാജ്. തന്റെ കൗമാര കാലത്തു സിനിമയിലെത്തി ആദ്യ കാലത്തു തന്റെ നിലപാടുകൾ കൊണ്ടും ആശയ അഭിപ്രായങ്ങൾ കൊണ്ടും ഏറ്റവും കൂടുതൽ ക്രൂശിക്കപ്പെട്ട,
അന്നത്തെ മലയാളി പൊതുബോധം അഹങ്കാരിയെന്നു വിളിച്ച ഏറ്റവും കൂടുതൽ സൈബർ ആക്രമണം നടത്തിയ പൃഥ്വിരാജ്.
പക്ഷെ കഥ അവിടെ തീർന്നിരുന്നില്ല.
പിന്നീട് അങ്ങോട്ട് സംസ്ഥാന പുരസ്കാരവും
വിവിധ ഭാഷകളിലെ അംഗീകാരങ്ങളും,
മലയാളത്തിലെ young dynamic superstar
എന്ന വിശേഷണവും ഒടുവിൽ ലൂസിഫർ സംവിധാനത്തിലൂടെ മലയാളത്തിലെ ഏറ്റവും വലിയ വാണിജ്യ വിജയ സിനിമയുടെ അമരക്കാരൻ എന്ന ക്യാമറയ്ക്കു
പിന്നിലെ ഹീറോയിസവും...
അയാൾ തെളിയിക്കുക തന്നെയാണ്
ഒരു നിഷേധിയുടെ മകൻ തന്നെയാണ് താനെന്നു.
 ആദ്യം CAA വിരുദ്ധ സമരങ്ങളിലും ഇപ്പോൾ ലക്ഷദ്വീപ് സമൂഹത്തിന്റെ അവകാശങ്ങൾക്ക് വേണ്ടിയും ഐക്യം നടത്തി അയാൾ അടയാളപ്പെടുത്തുകയാണ്.
"അച്ഛന്റെ ചരിത്രം അച്ഛന്...ഇത് അയാളുടെ ചരിത്രമാണ്"
പ്രിത്വിരാജ് -ആ പേരിന് അർഥം ഭൂമിയുടെ അധിപൻ എന്നു കൂടിയാണ്.അത്രയ്ക്കു മുള്ളു നിറഞ്ഞ പാതകൾ താണ്ടി വന്നു കിരീടം ചൂടിയ ആ അയാളെയാണ് ഒരു പോസ്റ്റ്‌ ഇട്ടോ തെറി പറഞ്ഞോ ഒതുക്കി കളയാമെന്ന് ഓർക്കുന്നത്.
അവരോട് അയാൾ ഒരിക്കൽ പറഞ്ഞതു
പോലെ അതു തന്നെയേ നമുക്കും പറയാനുള്ളു
"ആളറിഞ്ഞു കളിക്കട...

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios