പ്രിയപ്പെട്ട ആ കഥാപാത്രം വിട്ടുപോകുകയാണെന്ന് സീരിയല്‍ നടൻ ശരണ്‍.
ഒരുകാലത്ത് ടെലിവിഷന്‍ ലോകത്തെ സൂപ്പര്‍ താരമായിരുന്നു ശരണ്‍. ഏറെക്കാലം ഇൻഡസ്‍ട്രിയില്‍ നിന്ന് മാറിനിന്നിരുന്ന താരം നീണ്ട ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയ സീരിയല്‍ ആണ് സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്‍തുവരുന്ന 'കയ്യെത്തും ദൂരത്ത്'. സീരിയലിന്റെ അവസാന എപ്പിസോഡിന് പിന്നാലെ സങ്കടമറിയിച്ച് എത്തുകയാണ് ശരണ്‍. 'എസിപി കൃഷ്‍ണപ്രസാദ്' എന്ന ഒരു കഥാപാത്രമായിരുന്നു ശരണ്‍ അവതരിപ്പിച്ചിരുന്നത്.
രണ്ട് വര്‍ഷം ജീവിതത്തിന്റെ ഭാഗമായിരുന്ന കഥാപാത്രം വിട്ടുപോകുന്ന സങ്കടം ശരൺ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അങ്ങനെ കഴിഞ്ഞ രണ്ടരവര്‍ഷക്കാലത്തെ സീ കേരളത്തിലെ ഞങ്ങളൊരുമിച്ചുള്ള യാത്രയ്ക്ക് അവസാനമായി. പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത സീരിയല്‍, 'കയ്യെത്തും ദൂരത്ത്'- 823 എപ്പിസോഡുകള്‍. നല്ല കുറേ മുഹൂര്‍ത്തങ്ങള്‍, അനുഭവങ്ങള്‍, എല്ലാം ഒരിക്കലും മറക്കാനാവാത്ത ഓര്‍മകളായി മനസ്സിലുണ്ടാവും, എസിപി കൃഷ്‍ണപ്രസാദ് ഇവിടെ അവസാനിക്കുന്നു, എല്ലാവര്‍ക്കും നന്ദി എന്നാണ് ശരണ്‍ ഇന്‍സ്റ്റയില്‍ കുറിച്ചത്.
ശരണ്‍ മാത്രമല്ല ജോഡി ആയി സീരിയിലില്‍ വേഷമിട്ട വൈഷ്‍ണവി സായികുമാറും, നായകനായി എത്തിയ സജേഷും എല്ലാം സങ്കടം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. സീരിയലില്‍ നായകനായ 'ആദി' എന്ന കഥാപാത്രത്തെയാണ് സജേഷ് കന്നോത്ത് അവതരിപ്പിക്കുന്നത്. രണ്ടര വര്‍ഷത്തെ യാത്ര ഇന്ന് അവസാനിക്കുക ആണ്. 'കയ്യെത്തും ദൂരത്ത്' എന്ന ടെലിവിഷൻ സീരിയലിനെയും 'ആദിത്യന്‍' എന്ന വേഷത്തെയും ഇരുകയ്യും നീട്ടി സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി എന്നും സജേഷ് എഴുതി.
എന്നെ ചേര്‍ത്ത് പിടിച്ച് കട്ടക്ക് പ്രോത്സാഹിപ്പിച്ച കുറച്ച് പേരുണ്ട്, എല്ലാവരും എന്റെ ഹൃദയത്തില്‍ ഉണ്ട്. ഇത് പോലെ എല്ലാവരുടെയും പ്രോത്സാഹനം അടുത്ത വര്‍ക്കുകളിലും ഞാന്‍ പ്രതീക്ഷിക്കുന്നു എന്നാണ് സജേഷ് എഴുതിയത്. നടൻ സായികുമാറിന്റെ മകള്‍ വൈഷ്‍ണവിയുടെ ആദ്യ വേഷമാണ് 'കയ്യെത്തും ദൂരത്തിലേ'ത്. വൈഷ്‍ണവിക്ക് മികച്ച അഭിപ്രായം നേടാനായിരുന്നു.
Read More: 'പോള്‍ ബാര്‍ബറേ'ക്കാളും ഭീകരൻ, 'ഗഫൂര്‍ക്ക' ആര് എന്ന് വെളിപ്പെടുത്തി റിനോഷ്
'ഇതാണ് ഒറിജിനലെങ്കിൽ അത് ഭൂമിക്കുതന്നെ ഭാരം'; ഫിറോസ് ഖാനുമായുള്ള അഭിമുഖം

