രാമായണം പരമ്പരയില്‍ സുഗ്രീവനായി അഭിനയിച്ച ശ്യാം സുന്ദര്‍ അന്തരിച്ചു.

ഒരുകാലത്ത് മലയാളികളുടെയടക്കം ഇഷ്‍ട പരമ്പരയായിരുന്നു രാമായണം. ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്‍ത രാമായണത്തിന് എക്കാലവും പ്രേക്ഷകരുണ്ടായിരുന്നു. പരമ്പരയുടെ ഫോട്ടോകള്‍ ഓണ്‍ലൈനിലും തരംഗമാകാറുണ്ട്. പരമ്പരയില്‍ സുഗ്രീവനായി അഭിനയിച്ച താരം അന്തരിച്ചതാണ് പ്രേക്ഷകരെ വേദനിപ്പിക്കുന്ന ഒരു വാര്‍ത്ത. സുഗ്രീവനായി അഭിനയിച്ച ശ്യാം സുന്ദറിന്റെ മരണത്തില്‍ അരുണ്‍ ഗോവല്‍ ദു:ഖം രേഖപ്പെടുത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അവിചാരിതമായാണ് അദ്ദേഹത്തിന്റെ വിയോഗ വാര്‍ത്തയറിഞ്ഞത്. അദ്ദേഹം സൗമ്യനും മാന്യനുമായ വ്യക്തിയായിരുന്നു. അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കട്ടെയെന്ന് സഹതാരം അരുൺ ഗോവിൽ പറഞ്ഞു. രാമായണത്തില്‍ ശ്രീരാമനായി അഭിനയിച്ച താരമാണ് അരുണ്‍‌ ഗോവല്‍. ലോക്ക് ഡൗണ്‍ കാലത്ത് രാമായണം വീണ്ടും സംപ്രേഷണം നടത്തുന്നുണ്ട്. ലക്ഷക്കണക്കിന് പേരാണ് രാമായണം കാണുന്നത് എന്നാണ് വാര്‍ത്ത.