സാമന്ത തന്റെ വേര്‍പിരിയല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് വന്നത്. 

തെന്നിന്ത്യൻ താരങ്ങളായ സാമന്തയും(Samantha) നാ​ഗചൈതന്യയും(Naga Chaitanya) കഴിഞ്ഞ ആഴ്ചയാണ് തങ്ങൾ വേർപിരിയുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്. ഇതിന് പിന്നാലെ നടൻ സിദ്ധാർത്ഥിന്റെ(Siddharth) ഒരു ട്വീറ്റ്(tweet) വൻ ചർച്ചകൾക്ക് വഴിവച്ചിരുന്നു. വഞ്ചകര്‍ ഒരിക്കലും വളരില്ല എന്നായിരുന്നു താരം കുറിച്ചത്. തന്റെ മുന്‍ കാമുകിയായിരുന്ന സാമന്തയെ ലക്ഷ്യം വച്ചാണ് സിദ്ധാര്‍ത്ഥ് ഇത് കുറിച്ചതെന്നായിരുന്നു പ്രചരണം. ഇപ്പോഴിതാ വിഷയത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. 

"തന്റെ ജീവിതത്തെ കുറിച്ചാണ് ട്വീറ്റ് ചെയ്തതെന്നാണ് സിദ്ധാര്‍ത്ഥ് പറയുന്നത്. താന്‍ കഴിഞ്ഞ 12 വര്‍ഷമായി ട്വീറ്റ് ചെയ്യുന്നുണ്ട്. ഒരു ദിവസം ഞാന്‍ എന്റെ വീടിനു വെളിയില്‍ നിന്നു കുരയ്ക്കുന്ന ഒരു തെരുവു നായയെ കുറിച്ച് പറഞ്ഞാല്‍ എന്നെ നായെന്ന് വിളിച്ചോ എന്നു ചോദിച്ച് ആരെങ്കിലും എത്തിയാലോ? അതിനു എനിക്ക് എന്തു ചെയ്യാനാകും? ഞാന്‍ യഥാര്‍ത്ഥ നായയെ കുറിച്ചാണ് പറഞ്ഞത്. ഞാന്‍ എന്റെ ജിവിതത്തെക്കുറിച്ച് മാത്രം സംസാരിക്കാറുള്ളൂ. മറ്റൊന്നുമായും അതിന് ബന്ധമൊന്നുമില്ല. യാതൊരു ബന്ധമില്ലാത്തതുമായി നിങ്ങള്‍ അതിനെ ചേര്‍ക്കുകയാണെങ്കില്‍ അത് നിങ്ങളുടെ പ്രശ്‌നമാണ്" സിദ്ധാർത്ഥ് പറയുന്നു. 

സാമന്ത തന്റെ വേര്‍പിരിയല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ് വന്നത്. 2017ലായിരുന്നു സാമന്ത- നാ​ഗചൈതന്യ വിവാഹം. നാല് വർഷങ്ങൾക്ക് ശേഷം പരസ്പര സമ്മതത്തോടെയാണ് ഇരുവരും വേർപിരിഞ്ഞത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നിത്യചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. 

Scroll to load tweet…