ഈ വീഡിയോയോക്കൊപ്പം നടിമാരായ സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. 

സിനിമാസ്വാദകരുടെ പ്രിയതാരങ്ങളിൽ ഒരാളാണ് തമിഴ് നടൻ സിദ്ധാർത്ഥ്. ചൊറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ ഇതിനോടകം തന്നെ താരത്തിന് സമ്മാനിക്കാൻ സാധിച്ചിട്ടുണ്ട്. തന്റെ നിലപാടുകൾ മറയില്ലാതെ സമൂഹമാധ്യമങ്ങളിലൂടെ വിളിച്ച് പറയാൻ മടികാണിക്കാത്ത താരം കൂടിയാണ് സിദ്ധാർത്ഥ്. പ്രത്യേകിച്ച് കേന്ദ്ര സർക്കാരിനെതിരെ. ഇതിന്റെ പേരിൽ പല വിമർശനങ്ങൾക്കും താരം ഇരയായിട്ടുണ്ട്. ഇപ്പോഴിതാ താൻ മരിച്ചതായി വ്യാജ പ്രചരണം നടത്തിയ റിപ്പോർട്ടിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് സിദ്ധാർത്ഥ്. 

‘ചെറു പ്രായത്തില്‍ തന്നെ മരണപ്പെട്ട 10 തെന്നിന്ത്യന്‍ താരങ്ങള്‍’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിച്ചത്. ഇതിനെതിരെ യുട്യൂബ് അധികൃതരോട് റിപ്പോർ‍ട്ട് ചെയ്തപ്പോൾ ലഭിച്ച മറുപടി തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് താരം ട്വീറ്റ് ചെയ്യുന്നു. 

‘ഞാന്‍ മരണപ്പെട്ടു‘ എന്നു പറയുന്ന ഈ യൂട്യൂബ് വിഡിയോയ്ക്കെതിരെ വർഷങ്ങൾക്കു മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു.
‘ക്ഷമിക്കണം, ഈ വീഡിയോയില്‍ ഒരു പ്രശ്‌നവുമില്ലെന്ന് തോന്നുന്നു’ എന്നായിരുന്നു യൂട്യൂബിന്റെ ഭാഗത്തുനിന്നുള്ള മറുപടി.’എന്നാണ് സിദ്ധാർഥ് ട്വീറ്റ് ചെയ്തത്.

ഈ വീഡിയോയോക്കൊപ്പം നടിമാരായ സൗന്ദര്യ, ആര്‍ത്തി അഗര്‍വാള്‍ എന്നിവരുടെ ചിത്രമാണ് നല്‍കിയിരിക്കുന്നത്. ഇരുവരും വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചവരാണ്.

Scroll to load tweet…

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona