മൃദുല്‍ നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം

ആസിഫ് അലി, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാസര്‍ഗോള്‍ഡിന്‍റെ ചിത്രീകരണം പയ്യന്നൂരില്‍ നടക്കുകയാണ്. സിനിമയുടെ സെറ്റില്‍ രണ്ടുപേരുടെ ജന്മദിനം ആഘോഷിച്ചു. നടന്‍ സിദ്ദിഖിന്‍റെയും നിര്‍മ്മാതാവ് റിന്നി ദിവാകറിന്‍റേതുമായിരുന്നു അത്. സഹപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കേക്ക് മുറിച്ചായിരുന്നു ലളിതമായ ആഘോഷം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മൃദുല്‍ നായര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപക് പറമ്പോൾ, മാളവിക, ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നേരത്തെ ആസിഫ് അലി നായകനായ ബി ടെക്ക് എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് മൃദുല്‍. മുഖരി എന്റർടെയ്‍‍ന്‍‍മെന്‍റിന്‍റെ സഹകരണത്തോടെ സരിഗമ അവതരിപ്പിക്കുന്ന കാസർഗോഡ് വിക്രം മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ, സൂരജ് കുമാർ, റിന്നി ദിവാകർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസർ സഹിൽ ശർമ്മ.

ALSO READ : 'പോഗോ ചാനലിനാണോ സാറ്റലൈറ്റ് റൈറ്റ്'? ട്രോളില്‍ മുങ്ങി 'ആദിപുരുഷ്' ടീസര്‍

ജെബിൽ ജേക്കബ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ എന്നിവരുടെ വരികൾക്ക് ഡോൺ വിൻസെന്റ്, നിരഞ്ജ് സുരേഷ് എന്നിവർ സംഗീതം പകരുന്നു. എഡിറ്റിംഗ് മനോജ് കണ്ണോത്ത്, കലാസംവിധാനം സജി ജോസഫ്, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം മഷര്‍ ഹംസ, സ്റ്റിൽസ് റിഷാദ് മുഹമ്മദ്, പരസ്യകല എസ് കെ ഡി ഡിസൈൻ ഫാക്ടറി, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുനിൽ കാര്യാട്ടുക്കര, പ്രൊഡക്ഷൻ കൺട്രോളർ വിനോഷ് കൈമൾ, പ്രണവ് മോഹൻ, പി ആർ ഒ- എ എസ് ദിനേശ്, ശബരി.

അതേസമയം സിബി മലയില്‍ സംവിധാനം ചെയ്‍ത 'കൊത്ത്' എന്ന സിനിമയാണ് ആസിഫ് അലിയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. റോഷൻ മാത്യുവും പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ നിഖിലാ വിമലാണ് നായിക.