വിഷ്ണു വെഞ്ഞാറമൂട് സംവിധാനം ചെയ്ത് രാജി അരുൺ നിർമ്മിക്കുന്ന പുതിയ സൈക്കോളജിക്കൽ ക്രൈം ത്രില്ലർ ചിത്രമാണ് രാക്ഷസ വേട്ട. സിദ്ദിഖ് മുഴുനീള ഹീറോയായി എത്തുന്ന ഈ ചിത്രത്തിന്റെ പുതിയ ക്യാരക്ടർ ലുക്ക് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

'രാക്ഷസ വേട്ട' സിനിമയിലെ നടൻ സിദ്ദിഖിന്റെ ക്യാരക്ടർ ലുക്ക് പുറത്ത്. ക്രൈം ത്രില്ലറാണ് ചിത്രമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. സിദ്ദിഖിന്റേത് ഒരു പൊലീസ് വേഷമെന്ന സൂചനയും പോസ്റ്റർ നൽകുന്നുണ്ട്. ഛായാഗ്രാഹകനും സ്വാമി അയ്യപ്പൻ എന്ന ചിത്രത്തിലൂടെ സംവിധായകനാകുകയും ചെയ്ത വിഷ്‍ണു വെഞ്ഞാറമൂട് സംവിധാനം ചെയ്യുന്ന ചിത്രമാണ് രാക്ഷസ വേട്ട. ഡിസ്‌ക്വയർ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ രാജി അരു ഞാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം: നാട്ടിൽ നിരന്തരമായി നടക്കുന്ന ദുരന്തങ്ങളുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം കടന്നുചെല്ലുന്നത് . പ്രേക്ഷകരെ തുടക്കം മുതൽ ഉദ്യേഗത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ കഥാ പുരോഗതി. വിസ്‌മയിപ്പിക്കുന്ന ദുരൂഹതകളും, മികച്ച ആക്ഷൻ രംഗങ്ങളും ഈ ചിത്രത്തിന്റെ ആകർഷകഘടകങ്ങളാണ്.

സിദ്ധിഖാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഏറെ ഇടവേളക്കുശേഷം സിദ്ദിഖ് മുഴുനീള ആക്‌ഷൻ ഹീറോ ആകുന്ന ചിത്രം കൂടിയാണ് രാഷസ വേട്ട..സാജു നവോദയാ , കോട്ടയം രമേഷ്, സോഹൻ സീനുലാൽ, മല്ലികാസുകുമാരൻ, സുധി കോപ്പ, ജസീല പ്രവീൺ, രാജേഷ് കൊട്ടാരത്തിൽ ഹരി ഊതു മൂന്ന് സുജിത് കോന്നി , സജു xപാർത്ഥസാരഥി, ശ്രീജു സോണി .എന്നിവരും പ്രധാന താരങ്ങളാണ്. തിരക്കഥ . ശ്യാം അരവിന്ദം. സംഗീതം -ഷാനു. ബാക്ക്ഗ്രൗണ്ട് സ്കോർ -സൗരവ് ചെന്നൈ. മേക്കപ്പ് - രാജേഷ്. കോസ്റ്റ്യൂം ഡിസൈൻ - ബിജുകുമാരപുരം. വാഗമൺ, തിരുവനന്തപുരം, മുംബൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും. പിആര്‍ വാഴുർ ജോസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming