ബിജു മേനോനും ചിത്രത്തില്‍ ഉണ്ട്.

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന എ ആർ മുരുഗദോസിന്റെ ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസി ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നാളെ (ഓഗസ്റ്റ് 30) കൊച്ചി ലുലു മാളിൽ വൈകിട്ട് 6.30ന് നടക്കുന്ന പ്രീ ലോഞ്ച് ഇവെന്റിൽ ശിവകാർത്തികേയൻ, ബിജു മേനോൻ, രുക്മിണി വസന്ത്, അരുൺ വെഞ്ഞാറമൂട്, ലിസ്റ്റിൻ സ്റ്റീഫൻ തുടങ്ങിയ താരങ്ങളും അതിഥികളും പങ്കെടുക്കുന്നു. ശ്രീലക്ഷ്‍മി മൂവീസ് നിർമ്മിക്കുന്ന മദ്രാസി കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ലിസ്റ്റിൻ സ്റ്റീഫൻ നേത്ര്വതം നൽകുന്ന മാജിക് ഫ്രെയിംസ് റിലീസാണ്.

അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സെപ്റ്റംബർ 5, തിരുവോണദിനത്തിലാണ് മദ്രാസി തിയേറ്ററുകളിലേക്കെത്തുന്നത്‌. മദ്രാസിയിൽ ശിവകാർത്തികേയൻ, രുക്‍മിണി വസന്ത് , വിദ്യുത് ജമാൽ, ബിജു മേനോൻ, ഷബീർ കല്ലറക്കൽ, വിക്രാന്ത് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മദ്രാസിയുടെ സിനിമാട്ടോഗ്രാഫി: സുധീപ് ഇളമൺ, എഡിറ്റിങ് : ശ്രീകർ പ്രസാദ്, കലാസംവിധാനം: അരുൺ വെഞ്ഞാറമൂട്, ആക്ഷൻ കൊറിയോഗ്രാഫി : കെവിൻ മാസ്റ്റർ ആൻഡ് മാസ്റ്റർ ദിലീപ് സുബ്ബരായൻ, ഡിസ്ട്രിബൂഷൻ ഹെഡ് : ബബിൻ ബാബു, മാർക്കറ്റിങ് : ബിനു ബ്രിങ്ഫോർത്ത്, വിതരണം : മാജിക് ഫ്രെയിംസ് റിലീസ്, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൽട്ടന്റ് : പ്രതീഷ് ശേഖർ എന്നിവരാണ്.

തമിഴകത്തിന്റെ ശിവകാര്‍ത്തികേയൻ നായകനായി ഒടുവില്‍ വന്നത് അമരനാണ്. അമരൻ 2024ല്‍ സര്‍പ്രൈസ് ഹിറ്റ് ചിത്രമായി മാറിയിരുന്നു. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയോളം നേടിയിരുന്നു. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതം പറഞ്ഞതായിരുന്നു ശിവകാര്‍ത്തികേയന്റെ അമരൻ. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ എത്തിയത്. ഇന്ദു റെബേക്ക വര്‍ഗീസായി ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ നായികയായത് സായ് പല്ലവിയും മറ്റ് കഥാപാത്രങ്ങളായി ഭുവൻ അറോറ, രാഹുല്‍ ബോസ്, ലല്ലു, ശ്രീകുമാര്‍, ശ്യാമപ്രസാദ്, ശ്യാം മോഹൻ, ഗീതു കൈലാസം, വികാസ് ബംഗര്‍, മിര്‍ സല്‍മാൻ എന്നിവരുമുണ്ടായിരുന്നു. രാജ്‍കുമാര്‍ പെരിയസ്വാമിയാണ് സംവിധാനം നിര്‍വഹിച്ചത്.

2024 ഒക്ടോബർ 31ന് റിലീസ് ചെയ്‍ത ചിത്രമാണ് അമരൻ. രാജ്‍കുമാർ പെരിയസാമി സംവിധാനം ചെയ്‍ത് രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും സോണി പിക്‌ചേഴ്‌സ് ഫിലിംസ് ഇന്ത്യയും ചേർന്നായിരുന്നു നിർമ്മാണം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക