'ഡെലിവറി കഴിഞ്ഞവരോട് എന്തിനാണ് ഇങ്ങനെ ചോദിക്കുന്നത്?', പ്രേക്ഷകരോട് നടി സ്നേഹ
നടി സ്നേഹ ശ്രീകുമാര്‍ പങ്കുവെച്ച വീഡിയോ ശ്രദ്ധയാകര്‍ഷിക്കുന്നു.

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താര ദമ്പതിമാരാണ് ശ്രീകുമാറും സ്നേഹയും. ശ്രീകുമാറും സ്‍നേഹയും ആരാധകരോട് സംവദിക്കാറുണ്ട്. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥിയെത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവരും. നടി സ്നേഹ ശ്രീകുമാര്‍ പങ്കുവെച്ച വീഡിയോയാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ഭര്‍ത്താവും ഭാര്യയും പ്രസവത്തിന് മുൻപും ശേഷവും ശ്രദ്ധിക്കേണ്ട ചിലതുണ്ട് എന്ന് സ്നേഹ വ്യക്തമാക്കുന്നു. ഞാൻ ഗര്‍ഭിണിയായിരുന്നപ്പോഴും, പ്രസവം കഴിഞ്ഞതിന് ശേഷമുള്ളതുമായ കുറച്ച് കാര്യങ്ങളാണ് പങ്കുവയ്‍ക്കുന്നത്. പ്രഗ്നന്റായിരുന്നപ്പോള്‍ ഇഷ്‍ടമുള്ളതെല്ലാം ഞാൻ ചെയ്‍തിട്ടുണ്ട്. അതൊക്കെ കാണുമ്പോള്‍ സന്തോഷത്തില്‍ ആണ് താൻ എന്ന് എല്ലാവരും കരുതിയിട്ടുണ്ടാകും എന്നും സ്നേഹ വ്യക്തമാക്കുന്നു.
എന്നാല്‍ അങ്ങനെയല്ല, സങ്കടപ്പെട്ട സമയങ്ങളുണ്ടായിട്ടുണ്ട്. ആദ്യമൊക്കെ സന്തോഷമായിരുന്നുവെങ്കിലും ചിലപ്പോള്‍ പ്രശ്‍നങ്ങളുണ്ടായി. എങ്ങനെയാണ് അവയൊക്കെ ഞങ്ങള്‍ മറികടക്കേണ്ടതെന്ന് തനിക്കും ശ്രീക്കും ശരിക്കും വ്യക്തതയില്ലായിരുന്നു. തുടക്കകാലത്ത് ഞാന്‍ കരയുകയും ദേഷ്യപ്പെടുകയും വഴക്കിടുകയുമൊക്കെ ചെയ്‍തിട്ടുണ്ട്. ഭയങ്കരമായിട്ട് മൂഡ് ചെയ്ഞ്ചുണ്ടായിരുന്നു. ചെറിയ കാര്യങ്ങളും എന്നെ സങ്കടപ്പെടുത്തും.എന്താണ് ഇവള്‍ക്ക്, ഞാൻ എന്തിനാ വഴക്കിടുന്നത് എന്നൊക്കെ ശ്രീ വിചാരിച്ചിരുന്നു.
ഡെലിവറി കഴിഞ്ഞപ്പോള്‍ ഒരുപാട് തടിച്ചല്ലോയെന്ന് പറഞ്ഞ ചിലരുണ്ട്. ഞാന്‍ നേരത്തെയും തടിച്ചിട്ടായിരുന്നല്ലോ എന്ന് ചോദിക്കുമ്പോള്‍ ഒരുപാട് കൂടിയെന്ന് പറഞ്ഞിട്ടുണ്ട്. വയര്‍ കുറയാനെന്താണ് ഒന്നും ചെയ്യാത്തതെന്ന ചോദ്യങ്ങളും കേട്ടിട്ടുണ്ട്. സി സെക്ഷന്‍ ഡെലിവറി കഴിഞ്ഞ തനിക്ക് മൂന്ന് ഇപ്പോള്‍ ഒന്നും ചെയ്യാനാവില്ലല്ലോ മൂന്ന് മാസം അല്ലേ ആയുള്ളൂവെന്ന് വ്യക്തമാക്കുമ്പോഴും അവര്‍ മറ്റൊന്നാണ് പറയുക. ഭക്ഷണം കുറയ്ക്കണമെന്ന് നിര്‍ദ്ദേശിക്കും. എന്താണ് തടി കുറയാത്തത് എന്ന ചോദ്യം ഡെലിവറി കഴിഞ്ഞവരോട് എന്തിനാണെന്നാണ് എനിക്ക് മനസിലാവാത്തത് എന്നും നടി സ്നേഹ ശ്രീകുമാര്‍ വ്യക്തമാക്കുന്നു. നടി സ്നേഹ ശ്രീകുമാര്‍ പങ്കുവെച്ച വീഡിയോ ഹിറ്റായിരിക്കുകയാണ്.
Read More: സുരേഷ് ഗോപിയോട് ഏറ്റുമുട്ടാൻ പൊന്നും താരം, എസ് ജെ സൂര്യ മലയാളത്തിലേക്കോ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക