കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ആരംഭം മുതൽ തന്നെ സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സോനു. 

പിറന്നാൾ ദിനത്തിൽ അമ്മയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി നടൻ സോനു സൂദ്. അമ്മ എന്നും തനിക്ക് നല്ല പാഠങ്ങൾ പഠിപ്പിച്ചു തന്നുവെന്നും ആ പാഠങ്ങൾ എന്നും മികച്ചതായി നിലനിർത്തിയെന്നും താരം പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെയാണ് സോനു കുറിപ്പ് പങ്കുവെച്ചത്. 

''പിറന്നാൾ ആശംസകൾ അമ്മ. എല്ലാ വർഷവും അമ്മയെ ഹഗ് ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു, നിങ്ങൾ എന്നെ പഠിപ്പിച്ച ജീവിത പാഠങ്ങൾക്ക് നന്ദി. എന്റെ ഏറ്റവും മികച്ചത് എല്ലായ്പ്പോഴും നൽകി അമ്മയ്ക്ക് അഭിമാനായി മാറും എന്ന് വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ ഇല്ലാതെ എന്റെ ജീവിതത്തിൽ സൃഷ്ടിക്കപ്പെട്ട വാക്കം ഞാൻ വീണ്ടും നിങ്ങളെ കാണുന്നത് വരെ എല്ലായ്പ്പോഴും പഴയത് പോലെ തുടരും. നിങ്ങൾ എവിടെയായാലും സന്തുഷ്ടരായിരിക്കുക, എന്നെ എപ്പോഴും നയിക്കുക. ലൗ യു മാ'', എന്നാണ് സോനു കുറിച്ചത്. 

അതേസമയം, കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ആരംഭം മുതൽ തന്നെ സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുകയാണ് സോനു. ഓക്സിജന്‍ സിലിന്‍ഡര്‍, ആശുപത്രി കിടക്ക തുടങ്ങിയവ ആവശ്യമുള്ളവരെ സോനു സൂദ് ദിനരാത്രം സഹായിച്ച് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങി പോകേണ്ടി വന്ന ആയിരക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ സോനു സൂദ് മുന്നില്‍ തന്നെയുണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona