'സോണിയ' മരിക്കണ്ട, ഇത് സ്വപ്‍മല്ലേയൊന്നൊക്കെയാണ് വീഡിയോയ്‍ക്കുള്ള കമന്റുകള്‍.
വളരെ ചുരുങ്ങിയ കാലം കൊണ്ട് വലിയ പ്രേക്ഷക സ്വീകാര്യത നേടിയ പരമ്പരയാണ് 'മൗനരാഗം'. പരമ്പരയിലെ ഓരോ താരങ്ങളും മലയാളികള്‍ക്ക് സ്വന്തം വീട്ടുകാരെന്ന പോലെ പ്രിയപ്പെട്ടവരുമാണ്. 'കല്യാണി'യെയും 'കിരണി'നെയും പോലെ തന്നെ പരമ്പരയില്‍ പ്രേക്ഷകരുടെ ഇഷ്‍ടജോഡിയായി മാറിയിരിക്കുകയാണ് 'സോണിയ'യും 'വിക്രമാദിത്യ'നും. ശ്രീശ്വേത മഹാലക്ഷ്‍മിയാണ് 'സോണിയ'യായി അഭിനയിക്കുന്നത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം ലൊക്കേഷൻ വിശേഷങ്ങൾ മാത്രമല്ല, വ്യക്തിപരമായ വിശേഷങ്ങളും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. പുതിയ 'മൗനരാഗം' എപ്പിസോഡുകൾക്ക് ഗംഭീര റിവ്യുവാണ് പ്രേക്ഷകർ നൽകുന്നത്. അതിൽ ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെടുന്നത് 'സോണിയ'യായുള്ള ശ്രീശ്വേതയുടെ പ്രകടനമാണ്. ഇമോഷണൽ രംഗങ്ങളെല്ലാം കൈയ്യടക്കത്തോടെ അതിര് വിട്ട് പോകാതെ ശ്രീശ്വേത ചെയ്തിരുന്നു. ഇപ്പോഴിതാ, ഉദ്വേഗജനകമായ മറ്റൊരു രംഗം പകർത്തി പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് താരം. 'സോണിയ'യുടെ ഡെഡ്ബോഡി ആംബുലൻസിൽ നിന്നിറക്കി വീട്ടുകാർക്ക് മുന്നിൽ വെക്കുന്നതാണ് രംഗം. ആംബുലൻസിൽ നിന്നിറക്കുമ്പോൾ ഇടക്കൊന്ന് കൈവിട്ടുപോകുന്നതും സെറ്റിലുള്ളവർ ഓടി വന്ന് പിടിക്കുന്നതും കാണാം.
ഷൂട്ടിനു ശേഷം ഫുൾ വീഡിയോ കണ്ടപ്പോൾ സന്തോഷം തോന്നിയെന്ന് ശ്രീശ്വേത കുറിച്ചു. സീരിയലിൽ എല്ലാം ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലൊക്കേഷൻ വീഡിയോ പങ്കുവെച്ച് ശ്രീശ്വേത എഴുതി. എന്നെ ഇത്രയും ഉയർത്തിയ ആ രണ്ട് ചേട്ടന്മാർ എല്ലാവരുടെയും സഹായത്തോടെ ഭംഗിയായി ചെയ്‍തുവെന്നും താരം പറയുന്നു. 'സോണിയ' മരിക്കണ്ട, ഇത് സ്വപ്‍മല്ലേ എന്നൊക്കെയാണ് 'മൗനരാഗം' ആരാധകരുടെ കമന്റുകൾ.
ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ഹിറ്റ് സീരിയലാണ് 'മൗനരാഗം'. 'കല്യാണി' എന്ന പെൺകുട്ടിയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങളിലൂടെയായാണ് പരമ്പരയുടെ കഥ മുമ്പോട്ട് പോകുന്നത്. നടി ശ്രീശ്വേത ചെന്നൈ സ്വദേശിനിയാണ്. തെലുങ്കിലും ശ്രീശ്വേത മഹാലക്ഷ്‍മി വേഷമിട്ടിട്ടുണ്ട്.
