ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ള വോട്ടുകൾ നടന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. പാർട്ടി സ്വധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും
കൊച്ചി: മുപ്പത് വര്‍ഷം മുന്‍പ് തനിക്കുണ്ടായ കള്ളവോട്ട് അനുഭവം തുറന്ന് പറഞ്ഞ് നടന്‍ ശ്രീനിവാസന്‍.. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ചെന്നൈയിൽ നിന്നെത്തിയപ്പോൾ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് ഇവിടെ നിലവിലുണ്ടായിരുന്നു. ശ്രീനിവാസൻ പറയുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വ്യാപകമായി കള്ള വോട്ടുകൾ നടന്നതായി വാർത്തകൾ പുറത്ത് വന്നിരുന്നു. പാർട്ടി സ്വധീനമുള്ള മേഖലകളില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും ശ്രീനിവാസൻ പറഞ്ഞു. ഒരു വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്.
ചാലക്കുടിയില്‍ ഇന്നസെന്‍റിന് വിജയസാധ്യതയുണ്ടെന്നും തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ആണ് തന്റെ പ്രതീക്ഷയെന്നും ശ്രീനിവാസന്‍ കൂട്ടി ചേർത്തു.
