സംഘര്‍ഷ സ്ഥലത്തെത്തിയ പൊലീസ് എന്തിനാണ് സുധീറിനെയും സുഹൃത്തുക്കളെയും വിട്ടയച്ചതെന്ന ചോദ്യമുയര്‍ത്തി അനൂപ്, ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. സുധീറും കൂട്ടുകാരും മദ്യലഹരിയിലായിരുന്നെന്നും ഇവര്‍ പറയുന്നു. ഇവര്‍ തല്ലുണ്ടാക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്
ആലപ്പുഴ: നടുറോഡില്‍ വഴിയാത്രക്കാരുമായി തല്ലുകൂടിയതിന് നടന്‍ സുധീറിനെതിരെ കേസെടുത്തു. ആലപ്പുഴ എസ് എല്‍ പുരത്തെ ബാറിനടുത്തുവച്ചാണ് സംഭവം. ഇന്നലെ രാത്രി സുധീറും സുഹൃത്തുക്കളും ബാറിനടുത്ത് കാര്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു. കാറിന്‍റെ ഡോര്‍ തുറന്നപ്പോള്‍ വഴിയാത്രക്കാരനായ അനൂപിന്‍റെ ദേഹത്ത് തട്ടിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്.
അനൂപിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഹരീഷിനെ സുധീറും സഹൃത്തുക്കളും ചേര്‍ന്ന് തല്ലുകയായിരുന്നു. ഹരീഷിന് മൂക്കിനും കണ്ണിനും കാര്യമായ പരിക്കുണ്ട്. വിഷയത്തില്‍ നാട്ടുകാര്‍ ഇടപെട്ടതോടെ പൊലീസെത്തിയാണ് പ്രശ്നം താല്‍ക്കാലികമായി പരിഹരിച്ചത്.
അനൂപിനെയും ഹരീഷിനെയും ചേര്‍ത്തല ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ സുധീറും സുഹൃത്തുക്കളും ഇവിടെയെത്തി ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. അനൂപിന്‍റെയും ഹരീഷിന്‍റെയും പരാതിയിലാണ് പൊലീസ് കേസെടുത്തത്. സംഘര്‍ഷ സ്ഥലത്തെത്തിയ പൊലീസ് എന്തിനാണ് സുധീറിനെയും സുഹൃത്തുക്കളെയും വിട്ടയച്ചതെന്ന ചോദ്യമുയര്‍ത്തി അനൂപ്, ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. സുധീറും കൂട്ടുകാരും മദ്യലഹരിയിലായിരുന്നെന്നും ഇവര്‍ പറയുന്നു. ഇവര്‍ തല്ലുണ്ടാക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

