സീരിസ് ഉടന്‍ തന്നെ പ്രക്ഷേപണം ആരംഭിക്കും.

നിഥിന്‍ രഞ്ജി പണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന വെബ് സീരീസ് 'നാഗേന്ദ്രൻസ് ഹണിമൂൺസി'ന്റെ ട്രെയിലർ റിലീസ് ചെയ്തു. സുരാജ് ഏറെ വേറിട്ട ലുക്കിൽ വേറിട്ട കഥയുമായി എത്തുന്ന സീരീസ് ആകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കനി കുസൃതി, ശ്വേത മേനോൻ, ഗ്രേസ് ആൻ്റണി, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി, കലാഭവൻ ഷാജോൺ, അലക്സാണ്ടർ പ്രശാന്ത്, രമേഷ് പിഷാരടി എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

സുരേഷ് ഗോപി പ്രധാന വേഷത്തില്‍ എത്തിയ കാവലിന് ശേഷം നിഥിന്‍ സംവിധാനം ചെയ്യുന്ന പ്രൊജക്ടാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'.ഒരു ജീവിതം അഞ്ച് ഭാര്യമാര്‍ എന്നാണ് ടൈറ്റിലിലെ ടാഗ് ലൈന്‍ നല്‍കിയിരിക്കുന്നത്. സുരാജിന് പുറമേ രമേഷ് പിഷാരടി, പ്രശാന്ത് അലക്സാണ്ടര്‍, ഗ്രേസ് ആന്‍റണി, ശ്വേത മേനോന്‍, നിരഞ്ജന അനൂപ്, കലാഭവന്‍ ഷാജോണ്‍, കനികുസൃതി എന്നിങ്ങനെ വലിയ താര നിര തന്നെ ഈ സീരിസില്‍ അണി നിരക്കുന്നുണ്ട്. 

സീരിസ് ഉടന്‍ തന്നെ പ്രക്ഷേപണം ആരംഭിക്കും എന്നാണ് വിവരം. ഹോട്ട്സ്റ്റാറില്‍ നിന്നും മലയാളത്തില്‍ വരുന്ന നാലാമത്തെ സീരിസാണ് 'നാഗേന്ദ്രൻസ് ഹണിമൂൺസ്'. കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നീ സീരിസുകള്‍ നേരത്തെ സ്ട്രീം ചെയ്തിരുന്നു. 

Nagendran's Honeymoons || Official Teaser || Coming Soon || #HotstarSpecials || #DisneyPlusHotstar

കസബ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നിഥിന്‍ സിനിമ രംഗത്തേക്ക് വരുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം നിധിന്‍ ചെയ്ത ചിത്രമാണ് കാവല്‍. 2021-ൽ പ്രദർശനത്തിയ കാവലില്‍ സുരേഷ് ഗോപിയായിരുന്നു നായകന്‍. ഒരു പ്രതികാര കഥയാണ് ചിത്രം പറഞ്ഞത്. രൺജി പണിക്കർ,മുത്തുമണി,സന്തോഷ് കീഴാറ്റൂർ,ശങ്കർ രാമകൃഷ്ണൻ,ഐ.എം. വിജയൻ,അലൻസിയർ ലേ ലോപ്പസ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.

ബിഗ് ബോസ് അൾട്ടിമേറ്റ് ഉണ്ടാകുമോ ? ആരൊക്കെ ആകും മത്സരാർത്ഥികൾ ? കൊടുമ്പിരി കൊള്ളുന്ന ചർച്ചകൾ