Asianet News MalayalamAsianet News Malayalam

'പിറന്ന മണ്ണിനായി പ്രാണൻ നൽകിയ സൈനികൻ'; വൈശാഖിന് ആദരാഞ്ജലിയുമായി സുരേഷ് ​ഗോപി

കഴിഞ്ഞ ദിവസമാണ് പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. 

actor suresh gopi tribute to malayali jawan vysakh
Author
Kollam, First Published Oct 14, 2021, 12:05 PM IST

പൂഞ്ചിൽ കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ഭീകരരുമായുള്ള (terrorist attack) ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികൻ (soldier) വൈശാഖിന് (vysakh) ആദരാഞ്ജലികളുമായി സുരേഷ് ​ഗോപി(Suresh Gopi). 'ജമ്മു കശ്മീരിലെ പുഞ്ച് ജില്ലയിൽ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിൽ പിറന്ന മണ്ണിനായി പ്രാണൻ നൽകിയ മലയാളി സൈനികൻ കൊട്ടാരക്കര ഓടാനവട്ടം സ്വദേശി എച്ച്. വൈശാഖിന് ആദരാഞ്ജലികൾ!', എന്ന് സുരേഷ് ​ഗോപി കുറിച്ചു. 

കഴിഞ്ഞ ദിവസമാണ് പൂഞ്ചിൽ പാക് ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിനിടെ ഒരു ഓഫീസറടക്കം അഞ്ച് സൈനികർ വീരമൃത്യു വരിച്ചത്. പൂഞ്ചിലെ വനമേഖലയിൽ നുഴഞ്ഞു കയറ്റത്തിന് ശ്രമിച്ച ഭീകരരും സൈന്യവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് ഭീകരർ ഈ മേഖലയിലുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് സൈന്യം ഈ പ്രദേശത്തേക്ക് എത്തുകയായിരുന്നു. 

Read Also: കശ്മീരിൽ ഇന്ത്യൻ സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ മലയാളി ജവാന് വീരമൃത്യു

ജമ്മു കശ്മീരിലെ അനന്ത്നാഗിലും ബന്ദിപോറയിലും നടന്ന മറ്റു രണ്ട് ഏറ്റുമുട്ടലുകളിൽ രണ്ട് ഭീകരരെ സൈന്യം  വധിച്ചിട്ടുണ്ട്. അനന്തനാഗിലും  ബന്ദിപോറയിൽ ഹാജിൻ പ്രദേശത്തും   നടന്ന ഏറ്റുമുട്ടിലിലാണ് രണ്ട് ഭീകരെ വധിച്ചത്. വൈശാഖിനെ കൂടാതെ ജൂനീയർ കമ്മീഷൻഡ് ഓഫീസർ ജസ് വീന്ദ്രർ സിങ്, നായിക് മൻദ്ദീപ് സിങ്ങ്, ശിപോയി ഗജ്ജൻ സിങ്ങ്, ശിപോയി സരാജ് സിങ്ങ്, എന്നിവരാണ് വീരമൃത്യു വരിച്ച മറ്റു സൈനികർ. 

Follow Us:
Download App:
  • android
  • ios