ശക്തൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി പറഞ്ഞിരുന്നു.
തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ(Sakthan Market) നിന്നുള്ള നടനും എംപിയുമായ സുരേഷ് ഗോപിയുടെ(Suresh Gopi) വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. മാർക്കറ്റിൽ എംപി ഫണ്ടിൽനിന്നു നൽകിയ ഒരു കോടി രൂപ ഉപയോഗിച്ച് ചെയ്യാനിരിക്കുന്ന നവീകരണ പ്രവൃത്തികൾ വിലയിരുത്താൻ എത്തിയതായിരുന്നു സുരേഷ് ഗോപി. ഇതിനിടെയാണ് അദ്ദേഹം മീൻ വാങ്ങിയത്.
കറി വയ്ക്കാൻ നെയ്മീനാണ് അദ്ദേഹം വാങ്ങിയത്. കറിവയ്ക്കാൻ ഏതാ നല്ലതെന്ന് ചോദിച്ചതിന് നെയ്മീൻ എന്നായിരുന്നു വിൽപ്പനക്കാരന്റെ മറുപടി. പിന്നാലെ ആറരകിലോയാളം തൂക്കം വരുന്ന മീൻ സുരേഷ് ഗോപി വാങ്ങിക്കുക ആയിരുന്നു. മൂവായിരം രൂപയ്ക്ക് അടുത്താണ് മീനിന്റെ വില. പറഞ്ഞതിലും കൂടുതൽ തുക നൽകിയ ശേഷം ബാക്കി പണം കൊണ്ട് മറ്റുള്ളവർക്കെന്തെങ്കിലും വാങ്ങി നൽകാനും സുരേഷ് ഗോപി നിർദേശിച്ചു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ശക്തൻ മാർക്കറ്റിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപി പറഞ്ഞിരുന്നു. ജയിച്ചാലും തോറ്റാലും മാർക്കറ്റ് നവീകരണത്തിന് പണം നൽകുമെന്ന് സുരേഷ് ഗോപി വാക്കും നൽകി. ഈ വാക്കാണ് സുരേഷ് ഗോപി ഇപ്പോൾ പാലിച്ചിരിക്കുന്നത്.
